തിരുവനന്തപുരം: കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തിന്റെ പേരില്‍ പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളെ ഒഴിവാക്കി പുലര്‍ച്ചെ തന്നെ വോട്ട് ചെയ്തു മടങ്ങി. സാധാരണ വോട്ട് ചെയ്ത് മാധ്യമങ്ങളോട് പ്രതികരണം നടത്തിയാണ് നേതാക്കള്‍ മടങ്ങുന്നത്. എന്നാല്‍ ധനമന്ത്രി ഇത്തവണ മാധ്യമങ്ങള്‍ക്ക് മുഖം നല്‍കിയില്ല.
കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തില്‍ സഹമന്ത്രിമാരില്‍ നിന്നും മുന്നണിയില്‍ നിന്നും പിന്തുണ ലഭിക്കാതിരുന്ന ധനമന്ത്രി അതൃപ്തിയിലായിരുന്നു. പിന്നാലെയാണ് പോളിംഗ് ദിവസം മന്ത്രി രഹസ്യമായി വോട്ട് ചെയ്ത് മടങ്ങിയത്.