Friday, April 18, 2025 3:33 am

സര്‍ക്കാര്‍ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളത്തിന്റെ ആദ്യ ഗഡു മെയ് മാസത്തില്‍ തന്നെ : ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളത്തിന്റെ ആദ്യ ഗഡു മെയ് മാസത്തില്‍ തന്നെ ലഭിക്കുമെന്നുളള ഉറപ്പ് നല്‍കി ധനമന്ത്രി ടിഎം തോമസ് ഐസക്. ശമ്പളം ലഭിക്കില്ല എന്നുളള വാര്‍ത്തകള്‍ ധനമന്ത്രി തള്ളി.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ്: ” കോവിഡ് പ്രതിസന്ധിയോടനുബന്ധിച്ച്‌ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളം ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം (മെയ് മാസം കൈയില്‍ ലഭിക്കുന്ന ശമ്പളം) ലഭിക്കില്ലായെന്ന് മലയാള മനോരമയില്‍ വാര്‍ത്ത കണ്ടു. കേരള കൗമുദിയാവട്ടെ ലഭിക്കുമോയെന്ന ആശങ്കയാണ് പ്രകടിപ്പിക്കുന്നത്. ഒരാശങ്കയ്ക്കും വകയില്ല. മാറ്റിവച്ച ശമ്പളം അഞ്ചു ഗഡുക്കളായി നല്‍കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. ആദ്യ ഗഡു ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുകയും ചെയ്യും. അതു താത്പര്യമുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന നല്‍കാനും അവസരമുണ്ടാകും.

കഴിഞ്ഞ രണ്ടു മാസങ്ങളായി ട്രഷറി സംവിധാനങ്ങള്‍ പുതിയ സര്‍വ്വറിലേയ്ക്കു മാറ്റുന്നതിനുള്ള വളരെയേറെ തിരക്കുകള്‍ ഉണ്ടായിരുന്നു. പുതുക്കിയ ശമ്പളം ഡിഎ അരിയര്‍ എന്നിവയുമായി ബന്ധപ്പെട്ട സോഫ്ട്‍വെയര്‍ പരിഷ്കരിക്കുന്ന നടപടികള്‍ കാരണം ശമ്പളം തിരിച്ചു നല്‍കേണ്ട സോഫ്ട്‍വെയര്‍ പരിഷ്കരണം അല്‍പ്പം വൈകിയെന്നതും ശരി. എന്നാല്‍ തിങ്കളാഴ്ച മുതല്‍ ഇതിനായുള്ള സംവിധാനം നിലവില്‍ വരും. മെയ് മാസത്തെ ശമ്പള ബില്ലുകള്‍ മാറിയതിനു ശേഷം ശേഷം ആദ്യ ഗഡു വിതരണം ചെയ്യും.

മാറ്റിവച്ച ശമ്പളത്തിന്റെ ഗഡുക്കള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നല്‍കുന്നതിനുള്ള ഓപ്ഷന്‍ അനുവദിക്കണമെന്ന് എന്‍ജിഒ യൂണിയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥന സര്‍ക്കാര്‍ അനുകൂലമായി പരിഗണിക്കുകയുണ്ടായി. കാബിനറ്റ് തീരുമാനമനുസരിച്ച്‌ ടി തുക ദുരിതാശ്വാസ നിധിയിലേക്ക് അടക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീവക്കാര്‍ക്ക് തിരികെ നല്‍കുന്ന അഞ്ച് ഗഡുക്കളില്‍ നിന്ന് താത്പര്യമുള്ള അത്രയും ഗഡുക്കള്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാനുള്ള സമ്മതപത്രം എഴുതി നല്‍കിയാല്‍ സമ്മതപത്രം ഡിഡിഒ പരിശോധിച്ച്‌ സമ്മതം തന്ന ഗഡുക്കള്‍ പിടിച്ച്‌ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാം. ഒട്ടേറെ പ്രശ്നങ്ങള്‍ നേരിട്ടിട്ടും സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനം സമയബന്ധിതമായി നടപ്പാക്കിയ ട്രഷറിയിലെയും സ്പാര്‍ക്കിലെയും ജീവനക്കാരെ അഭിനന്ദിക്കുന്നു”.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...