വാക്സിൻ ക്ഷാമത്തെ തുടർന്ന് വിതരണം നിർത്തിവെച്ച് മുംബൈ

For full experience, Download our mobile application:
Get it on Google Play

മുംബൈ : കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനിടെ വാക്സിൻ ക്ഷാമത്തെ തുടർന്ന് വിതരണം നിർത്തിവെച്ച് മുംബൈ. മൂന്ന് ദിവസത്തേക്കാണ് മുംബൈ വാക്സിൻ വിതരണം നി‍ർത്തിവെച്ചിരിക്കുന്നത്. ​ഗ്രേറ്റ‍ർ മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നത് മെയ് ഒന്നിന് ആരംഭിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്. എന്നാൽ വാക്സിൻ ക്ഷാമം നേരിടുന്നതിനാൽ മൂന്ന് ദിവസം കൂടി കാത്തിരിക്കണമെന്നാണ് ലോക്കൽ അഡ്മിനിസ്ട്രേഷൻ അറിയിക്കുന്നത്. ഏപ്രിൽ 30 മുതൽ മെയ് 2 വരെയാണ് വാക്സിൻ വിതരണം നിർത്തിവെച്ചിരിക്കുന്നത്. വാക്സിൻ ലഭ്യമായാൽ ജനങ്ങളെ മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...