Saturday, June 22, 2024 7:14 am

കരിപ്പൂരിലെ വീടുകൾക്ക് എൻഒസി ലഭിക്കാത്ത വിഷയം ; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ നിർദേശം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കരിപ്പൂരിലെ വീടുകൾക്ക് എൻ. ഒ സി ലഭിക്കാത്ത വിഷയത്തിൽ സർക്കാർ ഇടപെടൽ. ഒരാഴ്ചക്കകം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ മന്ത്രി മലപ്പുറം ജില്ലാ കലക്ടർക്ക് നിർദേശം നൽകി. വിമാനത്താവള വികസനത്തിന് ഭൂമി വിട്ടുകൊടുത്ത കുടുംബങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധി മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലാ കലക്ടർ കരിപ്പൂരിലെ ലാന്റ് അക്വസിഷൻ വിഭാഗത്തിനോടും, കൊണ്ടോട്ടി തഹസിൽദാറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിന് പരിസരത്ത് നിലവിൽ പുതിയ നിർമ്മാണങ്ങൾക്ക് അനുമതി നൽകുന്നില്ല. എയർപോർട്ട് അതോറിറ്റിയുടെ അനുമതിപത്രം ഇല്ലാത്തവർക്ക് കെട്ടിട പെർമിറ്റ് നിഷേധിക്കുകയാണ് കൊണ്ടോട്ടി നഗരസഭ. ഇതോടെ റൺവേ നവീകരണത്തിനായി ഭൂമിയും, വീടും വിട്ടു നൽകിയവർക്ക് പുതിയ വീട് നിർമ്മിക്കാനും കഴിയില്ല. എൻ. ഒ സി പ്രശ്‌നത്തിൽ കുടുങ്ങി കഴിഞ്ഞ 4 മാസമായി നിരവധി കുടുംബങ്ങളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

ജില്ലാ റവന്യൂ അസംബ്ലിയിൽ വെച്ചാണ് പ്രശ്‌നം പഠിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ മന്ത്രി ആർ രാജൻ മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദിന് നിർദേശം നൽകിയത്. എയർ പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജിഎസ്ടി യോഗം ഇന്ന് ചേരും ; ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് നിർബന്ധമാക്കാൻ സാധ്യത

0
ന്യൂഡല്‍ഹി : അൻപത്തി മൂന്നാമത് ജിഎസ്ടി യോഗം ഇന്ന് ധനമന്ത്രി നിർമല...

പാലക്കാട് സിപിഐയിൽ ഉൾപ്പോര് കടുക്കുന്നു ; സേവ് സിപിഐ ഫോറം, സമാന്തര നീക്കവുമായി നേതാക്കൾ

0
പാലക്കാട് : പാലക്കാട് ജില്ലയിൽ സിപിഐയിൽ ഉൾപ്പോര് കടുക്കുന്നു. പാർട്ടിയിൽ നിന്ന്...

നീറ്റ് പരീക്ഷാ ക്രമക്കേട് : അന്വേഷണം ഊർജിതം ; കേസിലെ മുഖ്യകണ്ണിയ്ക്കായി തെരച്ചിൽ ശക്തമാക്കി...

0
ന്യൂഡല്‍ഹി : നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി ബീഹാർ...

ടിക്കറ്റ് മെഷീന്‍ നന്നാക്കാതെ പുതിയത് വാങ്ങും ; വീണ്ടും അധിക ചിലവുമായി കെ.എസ്.ആര്‍.ടി.സി

0
കൊല്ലം: നിലവിലെ ടിക്കറ്റ് മെഷീന്‍ 78.9 ലക്ഷം രൂപ മുടക്കി നന്നാക്കി...