കീഴ്‌വായ്പൂര് : ഉദ്ഘാടനം കഴിഞ്ഞിട്ട് 2 വര്‍ഷം കഴിഞ്ഞിട്ടും ഇനിയും തുറന്ന് പ്രവര്‍ത്തിക്കാതെ ഗവൺമെന്റ് ആയുർവേദ ആശുപത്രി കെട്ടിടം. ഏതാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ ആശുപത്രി പ്രവർത്തനം തുടങ്ങാമെന്നിരിക്കെയാണ് അധികൃതരുടെ അനാസ്ഥയിൽ കെട്ടിടം അനാഥമായിക്കിടക്കുന്നത്. കെട്ടിടപരിസരത്തു കാട് നിറഞ്ഞു.
കെട്ടിടത്തിന്റെ മേൽക്കൂരയിലും വള്ളിപ്പടർപ്പുകൾ പടർന്നുതുടങ്ങി. ദിവസങ്ങൾ കഴിഞ്ഞാൽ കെട്ടിടം കാണാൻ കഴിയാത്തവിധം വ്യാപിക്കുകയും ചെയ്യും. കെട്ടിടത്തിന്റെ ഭിത്തിയിലെ പെയിന്റിങ്ങും ഇളകിത്തുടങ്ങി. 2020 ഓഗസ്റ്റ് 26ന് ഉദ്ഘാടനം നടത്തിയ കെട്ടിടത്തിൽ വൈദ്യുതി ലഭിച്ചില്ലെന്നതായിരുന്നു പ്രവർത്തനം തുടങ്ങാൻ തടസ്സമായിരുന്നതെന്നാണ് അധികൃതർ ആദ്യം പറഞ്ഞിരുന്നത്. വൈദ്യുതി കണക്‌ഷൻ ലഭിച്ചിട്ട് 7 മാസം പിന്നിട്ടു.
ഒരുകോടിയിലേറെ രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടം നോക്കുകുത്തിയാവുകയാണ്. 20 കിടക്കകൾ, പഞ്ചകർമ തിയറ്റർ, തിരുമ്മ്, ഉഴിച്ചിൽ അനുബന്ധ സൗകര്യങ്ങൾ, പരിശോധന മുറി, നഴ്സസ് ഡ്യൂട്ടി മുറി, സ്റ്റോർ, ഫാർമസി, ഡൈനിങ് ഹാൾ, രോഗികൾ ഇരിക്കുന്നതിനുള്ള സ്ഥലം, 12 ശുചിമുറികൾ എന്നിവ ഉൾപ്പെടെ 7,000 ചതുരശ്ര അടി വിസ്തീർണമുള്ള ഇരുനില കെട്ടിടമാണിത്. വിവിധ ഘട്ടങ്ങളിലായി 5 നിലകളുള്ള കെട്ടിടം നിർമിക്കുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്തിരുന്നു.
1–ാം നിലയിലെ ബാക്കിയുള്ള ഭാഗങ്ങളും പൂർത്തിയാകുമ്പോൾ 30 കിടക്കകളുള്ള ആശുപത്രിയായി മാറുമെന്നും 3 നിലകളുടെ നിർമാണ പ്രവൃത്തികൾക്കു ആയുഷ്‌വകുപ്പിനു വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയുടെ പ്രവർത്തനം പൂർണതോതിലായാൽ മല്ലപ്പള്ളിയിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങൾക്കു മറ്റിടങ്ങൾ തേടിയലയേണ്ട സ്ഥിതിക്ക് അറുതിയാകുമെന്ന അധികൃതരുടെ പ്രഖ്യാപനവും ജലരേഖയായി തുടരുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]
——————————————————————————————–