പിടി തോമസ് ഓ‍‍ർമയായിട്ട് ഒരു വ‍ർഷം

For full experience, Download our mobile application:
Get it on Google Play

കേരള രാഷ്ട്രീയത്തിൽ കരുത്തുറ നിലപാടുകളിലൂടെ നിറഞ്ഞ് നിന്ന് പി ടി തോമസ് ഓ ർമയായിട്ട് ഇന്ന് ഒരു വർഷം. ജീവിച്ചിരുന്ന കാലത്തേക്കാൾ പി ടിയെടുത്ത നിലപാടുകൾ മരണശേഷം ഏറെ ചർച്ചയായി. രണ്ടാം വട്ടവും പ്രതിപക്ഷത്തിരിക്കേണ്ടി വരുന്ന കോൺഗ്രസ് പാർട്ടിക്കും പി ടി യുടെ അസാന്നിധ്യമുണ്ടാക്കുന്നത് കനത്ത നഷ്ടമാണ്.

കഴിഞ്ഞ വർഷം ഇന്നേ ദിവസം വെല്ലൂർ സിഎംസി ആശുപത്രിയിൽ നിന്ന് എത്തിയ വാർത്ത രാഷ്ട്രീയ കേരളത്തെയാണ് നൊമ്പരപ്പെടുത്തിയത്. അഞ്ച് പതിറ്റാണ്ട് കാലം വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും പി ടി യെടുത്ത നിലപാടുകൾക്ക് കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല ജനാധിപത്യ വിശ്വാസികൾ ഒന്നാകെ ഹൃദയാഭിവാദനം നൽകി.പൂക്കളിറുത്ത് തന്‍റെ മൃതശരീരം അലങ്കരിക്കേണ്ടതില്ല. ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരമെന്ന വയലാർ ദേവരാജൻ സംഗീതം അവസാനയാത്രയിൽ തന്‍റെ അകമ്പടിയാകണം. സുഹൃത്തുത്തുമായി പറഞ്ഞുറപ്പിച്ച അന്ത്യാഭിലാഷവും പിടിയെന്ന മതേതര രാഷ്ട്രീയജീവിയുടെ നിലപാട് പറയലായി.

പി ടി ജീവിച്ചിരിക്കുമ്പോൾ ഗാഡ്ഗിൽ റിപ്പോർട്ടിനെ ചൊല്ലി ശവമഞ്ച ഘോഷയാത്ര നടത്തിയ കത്തോലിക്ക സഭയുടെ ചെയ്തികളെയും വർഷങ്ങൾക്കിപ്പുറം സമൂഹം ഓർത്തെടുത്തു. പാർട്ടിയിലെ ഉന്നത സ്ഥാനമോ,സംസ്ഥാന മന്ത്രിയോ ഒന്നുമല്ലാതിരുന്ന പി ടി തോമസ്സിനെ താഴെത്തട്ടിലെ ജനങ്ങൾ എത്രകണ്ട് നെഞ്ചേറ്റിയിരുന്നെന്ന കാഴ്ചകൾ പാർട്ടി നേതൃത്വത്തെ പോലും അമ്പരപ്പിച്ചിരിക്കണം.

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം കെപിസിസി വർക്കിംഗ് പ്രസിഡന്‍റായി സ്ഥാനമേറ്റ പിടി,വിഷയങ്ങൾ ആഴത്തിൽ പഠിച്ച് നിയമസഭയിൽ സർക്കാരിനെതിരെ നേർക്കുനേർ നിന്ന് പോരടിക്കുന്ന പിടി ശൈലി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേരളം കണ്ടതാണ്.വെല്ലുവിളി നിറഞ്ഞ കാലത്ത് കോൺഗ്രസ്സിലും നിയമസഭയിലെ പുതിയ പ്രതിപക്ഷ ബെഞ്ചിലും പി ടിക്ക് പകരക്കാരനില്ല.

രാഷ്ട്രീയജീവിതത്തിലെ പ്രതിസന്ധിയിൽ പിടിക്കൊപ്പം നിന്ന തൃക്കാക്കര പി ടിയുടെ മരണശേഷം ഭാര്യ ഉമ തോമസ്സിനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിച്ചു. എഴുപതാം വയസ്സിൽ വിടവാങ്ങിയെങ്കിലും ഇടുക്കി ഉപ്പുതോടെന്ന മലയോരഗ്രാമത്തിൽ നിന്നും പി ടി വെട്ടിയ പാത ഇന്നും ഓരോ രാഷ്ട്രീയപ്രവർത്തകന്‍റെയും ഊർജ്ജവഴിയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...