മഴക്കാലം ആരംഭിക്കും മുമ്പ് ജില്ലാ ആസ്ഥാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഴക്കാലം ആരംഭിക്കും മുമ്പ് ജില്ലാ ആസ്ഥാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ഇന്ന് (വ്യാഴം) ചേർന്ന അടിയന്തിര കൗൺസിൽ യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്കാണ് കൗൺസിൽ രൂപം നൽകിയത്. നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളോട് ചേർന്നുള്ള ഓടകൾ പൊതുമരാമത്ത് വകുപ്പും തോടുകൾ മൈനർ ഇറിഗേഷൻ വകുപ്പും വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കാൻ നിർദ്ദേശം നൽകും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള റോഡുകളോട് ചേർന്നുള്ള ഓടകളും തോടുകളും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തികൾ പുരോഗമിക്കുന്നത്. എല്ലാ വാർഡുകളിലും സാനിറ്റേഷൻ കമ്മറ്റികൾ യോഗം ചേർന്നു. ആശാവർക്കർമാരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

വീടും പരിസരവും വെള്ളക്കെട്ടുകൾ ഒഴിവാക്കി കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ നഗരവാസികൾ ശ്രദ്ധിക്കണമെന്ന് കൗൺസിൽ അഭ്യർത്ഥിച്ചു. ബോധവൽക്കരണത്തിനായി ലഘുലേഖകൾ വിതരണം ചെയ്യുന്നതിനും ഉച്ചഭാഷിണിയിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. നഗരത്തിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ മാലിന്യ സംസ്ക്‌കരണത്തിനായി സ്വന്തം സംവിധാനം ഒരുക്കണം. ഇതിനായി നഗരസഭയിൽ ബയോ ബിന്നുകൾ ലഭ്യമാണ്. അപേക്ഷിക്കുന്നവർക്ക് മുൻഗണന ക്രമത്തിൽ ബിന്നുകൾ വിതരണം ചെയ്യും. മാലിന്യ സംസ്കരണത്തിൽ വീഴ്‌ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സ്വകാര്യ വസ്തുതുക്കളിലെ കാടുകൾ തെളിച്ച് വൃത്തിയാക്കാൻ ഉടമസ്ഥർ ശ്രദ്ധിക്കണം. കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡുകളിൽ വരുന്ന ഒരാഴ്ചക്കാലം ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും കൗൺസിൽ തീരുമാനിച്ചു. യോഗത്തിൽ നഗരസഭാ ചെയർമാൻ അഡ്വ. സക ഹുസൈൻ അധ്യക്ഷത വഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാൻ തീരത്തെ എണ്ണച്ചോർച്ച കരയിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ട്

0
മസ്കറ്റ്: ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട എണ്ണക്കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച കരയിലേക്ക്...

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർ‍ഡ്...

0
കൊച്ചി: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ...

പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ കടുപ്പിച്ച് ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ...

സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത 2 പേർ പിടിയിൽ

0
തൃശൂര്‍: സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ ആറരപ്പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും...