പെരുനാട് : പെരുനാട് ഗ്രാമ പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്ത സംരംഭമായ കാർഷിക കർമ്മ സേന വിപുലമാക്കാന്‍ തീരുമാനം. പഞ്ചായത്തിൽ കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുകയും ഭക്ഷ്യവസ്തുക്കൾക്കും പച്ചക്കറികൾക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കി ആവശ്യമുള്ള ഉൽപ്പന്നങ്ങൾ ഇവിടെത്തന്നെ ഉത്പാദിപ്പിക്കുവാൻ കർഷകർക്ക് വേണ്ട സഹായസഹകരണങ്ങൾ നൽകുവാനാണ് കാർഷിക കർമ്മ സേന രൂപീകരിച്ചത്. കാർഷികവൃത്തിയോടും തൊഴിലിനോടും താല്പര്യം ഉള്ള 60 വയസ്സിൽ താഴെയുള്ള ശാരീരിക ക്ഷമതയുള്ള പുരുഷ ടെക്നീഷ്യന്മാരെ കർമസേനയിൽ വീണ്ടും ആവശ്യമുണ്ട്. താല്പര്യമുള്ളവർ അടിയന്തിരമായി കൃഷിഭവനുമായോ കാർഷിക കർമ്മ സേന ഓഫീസുമായോ ബന്ധപ്പെടണം.
രാവിലെ എട്ടു മണി മുതൽ വൈകിട്ട് 5 മണി വരെ ജോലി ചെയ്യുന്ന ടെക്നീഷ്യന്മാർക്ക് 800 രൂപ നിരക്കിൽ വേതനം ലഭിക്കും. 400 രൂപ ഗുണഭോക്താവും 400 രൂപ പഞ്ചായത്തുമാണ് നൽകുന്നത്. 400 രൂപ മുടക്കുന്ന കർഷകന് പൂർണസമയ സേവനം ലഭ്യമാക്കും. ജോലി ചെയ്യുന്ന മണിക്കൂർ അടിസ്ഥാനത്തിലാണ് കൂലി ലഭിക്കുന്നത്. കളയെടുപ്പ്, വാഴ പച്ചക്കറികൾ എന്നിവയുടെ നടീൽ, തെങ്ങിനു തടമെടുപ്പ് വളമിടീൽ, വേലികെട്ട്, മെഷീൻ ഉപയോഗിച്ച് കളയെടുപ്പ്, നിലം കിളയ്ക്കൽ തുടങ്ങി എല്ലാ സേവനങ്ങളും ലഭിക്കും. കൂടാതെ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ട്രൈക്കോഡർമ ജൈവ വളവും പച്ചക്കറി തൈകളും ഉൽപ്പാദിപ്പിച്ച് നൽകും. ഭാവിയിൽ വിപണന കേന്ദ്രം തുടങ്ങുവാനും പദ്ധതിയുണ്ട്. കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർ ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് പ്രസിഡന്‍റ് പി.എസ് മോഹനന്‍,കൃഷി ഓഫീസര്‍ എന്നിവര്‍ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























