കുടമുരുട്ടി കൊച്ചുകുളം മേഖലയിൽ ജലവിതരണം തടസ്സപ്പെട്ടിട്ട് പത്തു ദിവസങ്ങൾ പിന്നിടുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പമ്പു ഹൗസിലെ മോട്ടോർ തകരാർ കാരണം കുടമുരുട്ടി കൊച്ചുകുളം മേഖലയിൽ ജലവിതരണം തടസ്സപ്പെട്ടിട്ട് പത്തു ദിവസങ്ങൾ പിന്നിടുന്നു. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഏഴു ദിവസത്തേക്ക് ജലവിതരണം തടസ്സപ്പെടുമെന്ന വാട്ടർ അതോറിറ്റി അധികൃതരുടെ അറിയിപ്പ് ലഭിച്ചതല്ലാതെ പകരം സംവിധാനം ഒന്നുംതന്നെ ഒരുക്കിയിട്ടില്ല. വേനൽ കടുത്തതോടെ വെള്ളത്തിനായി മേഖലയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് വാട്ടർ അതോറിറ്റിയുടെ പൈപ്പുകളെയാണ്. ദിവസങ്ങൾ പിന്നിടുംതോറും കൂടുതൽ ജലക്ഷാമം നേരിടുന്നതോടെ 1000 രൂപ വരെ വിലകൊടുത്തു വെള്ളം വാങ്ങേണ്ട ഗതികേടിലാണ് കുടമുരുട്ടി, കൊച്ചുകുളം, ചണ്ണ മേഖലയിലുള്ള ജനങ്ങൾ. കഴിഞ്ഞ വർഷവും വേനൽകാലത്ത് മോട്ടോർ തകരാറിലായത് മൂലം രണ്ടാഴ്ചയോളം മേഖലയിൽ ജലക്ഷാമം നേരിട്ടിരുന്നു. ജനങ്ങൾക്ക് വെള്ളം ആവശ്യമുള്ള സമയങ്ങളിൽ സ്ഥിരം തകരാർ സംഭവിക്കുന്ന മോട്ടോർ മാറ്റി പുതിയത് സ്ഥാപിക്കുകയോ ഒന്നിൽ കൂടുതൽ മോട്ടോറുകൾ സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തുടര്‍ച്ചയായി അപകടം നടക്കുന്ന കുമ്പഴ ജംഗ്ഷനിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കാൻ നിർദ്ദേശം നൽകി അബിൻ...

0
പത്തനംതിട്ട: വാഹന അപകടങ്ങൾ തുടർക്കഥയാകുന്ന കുമ്പഴ ജംഗ്ഷനിൽ പരിശോധന നടത്തി ആവശ്യമായ...

മുഖ്യമന്ത്രി ചിരിക്കാത്തതിന് മറുപടിയില്ലെന്ന് അലോഷ്യസ് സേവ്യർ

0
കോഴിക്കോട് : ഗവൺമെന്റ് പ്ലീഡർ നിയമനവിവാദത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന് പരോക്ഷ...

വയനാട് ദുരന്തബാധിതർക്കായി വീട് നിർമാണം തുടങ്ങി കോൺ​ഗ്രസ്

0
കൽപ്പറ്റ : ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിത‍ർക്കായി കോൺഗ്രസ് നിർമ്മിച്ചു...

പന്തളം അമൃത വിദ്യാലയത്തിൽ ലോകകപ്പ് ബിൻവിൻ ഗോൾ ചാലഞ്ച് നടത്തി

0
പന്തളം : ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ പന്തളം അമൃത വിദ്യാലയത്തിൽ...