പുല്ലാട് : കോയിപ്രം ഗ്രാമപ്പഞ്ചായത്തിലെ ഒട്ടുമിക്ക വീടുകളിലും ഇപ്പോൾ കുടിവെള്ളം കിട്ടാക്കനിയാണ്. ജലവിതരണം മുടങ്ങിയിട്ട് രണ്ടുമാസത്തിലേറെയായി. കുടിക്കാനും കുളിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കുംപോലും വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ. വാട്ടർ അതോറിട്ടിയുടെ കുടിവെള്ളത്തെ മാത്രം ആശ്രയിച്ചാണ് ജനങ്ങൾ കഴിയുന്നത്. അഞ്ചാംവാർഡിലെ കുറവൻകുഴി കണ്ണംമൂട്ടിൽ മേൽമുറി, ചുണ്ടയ്ക്കാട് മലയിൽ, ചിരട്ടോലിക്കൽ മലമ്പാറയ്ക്കൽ ഭാഗങ്ങൾ എന്നിവിടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഉയർന്ന പ്രദേശമായതിനാൽ മിക്കവീടുകളിലും കിണറുകളില്ല. ജലം കിട്ടാക്കനിയായതോടെ ആഴ്ചതോറും 1000 ലിറ്റർ ജലത്തിന് 800 രൂപയോളം നൽകിയാണ് വാങ്ങുന്നത്. സാധാരണക്കാരായ ഇവർക്ക് ഇത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ജൽജീവൻ പദ്ധതിക്കുവേണ്ടി പൈപ്പിടുന്നതും ഗാർഹിക കണക്ഷൻ കൊടുക്കുന്നതും രണ്ട് ജോലികളായിട്ടാണ് ചെയ്യുന്നതെന്നാണ് ജല അതോറിറ്റി ജീവനക്കാർ പറയുന്നത്. പൈപ്പിലൂടെ ജലം ലഭ്യമാക്കുന്നതിന് ജല അതോറിറ്റി അധികാരികൾ നടപടിയെടുത്തില്ലെങ്കിൽ വരുംദിവസങ്ങളിൽ ജനകീയ സമരസമിതി രൂപീകരിച്ച് സമരപരിപാടികൾ തുടങ്ങുമെന്ന് ബി.ജെ.പി. പാർലമെന്ററി പാർട്ടി ലീഡർ പി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1