Saturday, April 19, 2025 10:13 am

അറസ്റ്റ് ചെയ്യപ്പെടുന്ന ഒരാളെ അറസ്റ്റ് ചെയ്യുന്നതിന്റെ കാരണം അറിയിക്കേണ്ടത് ഭരണഘടനാ ബാധ്യത ; സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അറസ്റ്റ് ചെയ്യപ്പെടുന്ന ഒരാളെ അറസ്റ്റ് ചെയ്യുന്നതിന്റെ കാരണം അറിയിക്കേണ്ടത് വെറും ഔപചാരികത അല്ലെന്നും ഭരണഘടനാ ബാധ്യതയാണെന്നും സുപ്രീംകോടതി. അറസ്റ്റ് ചെയ്യപ്പെട്ടയാളെ അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കണമെന്ന ഭരണഘടനയിലെ അനുഛേദം 22(1) ഉയർത്തിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഈ നിബന്ധന പാലിക്കാത്തപക്ഷം അറസ്റ്റ് നിയമവിരുദ്ധമായി മാറുമെന്നും കോടതി വ്യക്തമാക്കി. ഹരിയാന പോലീസ് ഒരാളെ അറസ്റ്റ് ചെയ്ത കേസിൽ ഈ നിയമം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയ കോടതി അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിച്ച് അയാളെ ഉടൻ വിട്ടയക്കാൻ ഉത്തരവിട്ടു. ജസ്റ്റിസ് എ എസ്
ഓക്ക, ജസ്റ്റിസ് എൻ.കെ.സിംഗ് എന്നിവരടങ്ങിയ ബെഞ്ചിൻ്റെതാണ് നടപടി.

ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ (മൗലികാവശാകങ്ങൾ) ഉൾപ്പെടുത്തിയിരിക്കുന്ന അനുഛേദം 22(1) പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടയാളെ അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കേണ്ടത് അയാളുടെ അടിസ്ഥാന അവകാശമാണ്. അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കാതിരുന്നാൽ അത് അനുഛേദം 22(1) പ്രകാരം ഉറപ്പുനൽകിയ അടിസ്ഥാന അവകാശത്തിന് ലംഘനമാകും. അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ സ്വാതന്ത്ര്യത്തെ ഇത് ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കേണ്ടത് ഭരണഘടനാ ആവശ്യകതയാണെന്ന് ജസ്റ്റിസ് എൻ കെ സിംഗ് തന്റെ പ്രത്യേക വിധിയിൽ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഹന പരിശോധനയിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

0
കൽപ്പറ്റ : സംസ്ഥാന അതിർത്തി മുത്തങ്ങയിൽ സുൽത്താൻ ബത്തേരി പോലീസും ഡാൻസാഫ്...

ഇ​ഗ്നു പ്രൊഫസറെ സൈനികർ കൈയേറ്റം ചെയ്‌തെന്ന് പരാതി ; അന്വേഷണത്തിന് ഉത്തരവിട്ട് കരസേന

0
ന്യൂഡൽഹി: ഇന്ത്യ പാകിസ്താൻ അതിർത്തി ഗ്രാമമായ ലാമിൽ വച്ച് ഇ​ഗ്നു പ്രൊഫസറെ...

കോന്നി ആനത്താവളത്തിൽ നാലു വയസ്സുകാരൻ മരിച്ച സംഭവം ; ആനക്കൂട് അധികൃതർക്കെതിരെ നടപടിയെടുക്കണം :...

0
പത്തനംതിട്ട : കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകിവീണ് നാലു...

കോന്നി ആനക്കൂട്ടില്‍ കുട്ടി മരിച്ച സംഭവത്തില്‍ കര്‍ശന നടപടി ; വനം മന്ത്രി എ...

0
കോന്നി : ആനക്കൊട്ടിലിന് സമീപം കോണ്‍ക്രീറ്റ്‌ തൂണ്‍ മറിഞ്ഞ്...