അറസ്റ്റ് ചെയ്യപ്പെടുന്ന ഒരാളെ അറസ്റ്റ് ചെയ്യുന്നതിന്റെ കാരണം അറിയിക്കേണ്ടത് ഭരണഘടനാ ബാധ്യത ; സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അറസ്റ്റ് ചെയ്യപ്പെടുന്ന ഒരാളെ അറസ്റ്റ് ചെയ്യുന്നതിന്റെ കാരണം അറിയിക്കേണ്ടത് വെറും ഔപചാരികത അല്ലെന്നും ഭരണഘടനാ ബാധ്യതയാണെന്നും സുപ്രീംകോടതി. അറസ്റ്റ് ചെയ്യപ്പെട്ടയാളെ അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കണമെന്ന ഭരണഘടനയിലെ അനുഛേദം 22(1) ഉയർത്തിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഈ നിബന്ധന പാലിക്കാത്തപക്ഷം അറസ്റ്റ് നിയമവിരുദ്ധമായി മാറുമെന്നും കോടതി വ്യക്തമാക്കി. ഹരിയാന പോലീസ് ഒരാളെ അറസ്റ്റ് ചെയ്ത കേസിൽ ഈ നിയമം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയ കോടതി അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിച്ച് അയാളെ ഉടൻ വിട്ടയക്കാൻ ഉത്തരവിട്ടു. ജസ്റ്റിസ് എ എസ്
ഓക്ക, ജസ്റ്റിസ് എൻ.കെ.സിംഗ് എന്നിവരടങ്ങിയ ബെഞ്ചിൻ്റെതാണ് നടപടി.

ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ (മൗലികാവശാകങ്ങൾ) ഉൾപ്പെടുത്തിയിരിക്കുന്ന അനുഛേദം 22(1) പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടയാളെ അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കേണ്ടത് അയാളുടെ അടിസ്ഥാന അവകാശമാണ്. അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കാതിരുന്നാൽ അത് അനുഛേദം 22(1) പ്രകാരം ഉറപ്പുനൽകിയ അടിസ്ഥാന അവകാശത്തിന് ലംഘനമാകും. അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ സ്വാതന്ത്ര്യത്തെ ഇത് ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കേണ്ടത് ഭരണഘടനാ ആവശ്യകതയാണെന്ന് ജസ്റ്റിസ് എൻ കെ സിംഗ് തന്റെ പ്രത്യേക വിധിയിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....