കൂത്താട്ടുകുളം : കെഎസ്ആർ ടിസി വനിതാ കൺട്രോളിംഗ് ഇൻസ്‌പെക്ടർ ക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടും അന്വേഷണം ഇല്ലെന്ന ആക്ഷേപം ശക്തം. വനിതാ കൺട്രോളിംഗ് ഇൻസ്‌പെക്ടറുടെ തെറ്റായ പ്രവർത്തനങ്ങളെ യൂണിയൻനേതാക്കൾ ചോദ്യം ചെയ്താൽ ജാതി പ്പേര് വിളിച്ചു എന്ന് വ്യാജ പരാതി കൊടുക്കൽ ആണ് ഇവരുടെ സ്ഥിരം പരിപാടി. മാസങ്ങളായി ഡിപ്പോയിലെ ഫോൺ പ്രവർത്തന രഹിതം ആക്കി വെച്ചിരിക്കുകയാണ്. വിവരം അന്വേഷിക്കാൻ എത്തിയ മാധ്യമ പ്രവർത്തകനോട് അസഭ്യം പറഞ്ഞതിന് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇവർക്കെതിരെ ഒരു കേസ് നിലവിൽ ഉണ്ട്. ടൂർ വിവരം തിരക്കാൻ എത്തിയ തമ്പനിമറ്റം സ്വദേശി ആയ റിട്ടേഡ് എയർഫോഴ്‌സ് ഉദ്യോഗസ്ഥനെ വനിതാ കൺട്രോളിംഗ് ചീത്ത പറഞ്ഞതിനും നിലവിൽ പരാതി ഉണ്ട്. കൂത്താട്ടുകുളം ഡിപ്പോയിലെ ടൂർ പൊളിക്കാൻ നിരവധി ശ്രമങ്ങൾ വനിതാ കൺട്രോളിംഗ് ഇൻസ്‌പെക്ടർ നടത്തി. ടൂർ അയക്കുന്നതിനാൽ മറ്റ് സർവീസിന്റെ താളം തെറ്റി എന്ന് വ്യാജ റിപ്പോർട്ട് ഇവർ കെഎസ്ആർടിസി എം.ഡി ക്ക് നൽകി. എന്നാൽ ഈ റിപ്പോർട്ട് എം.ഡി തള്ളി.
ആഗസ്റ്റിൽ കൂത്താട്ടുകുളം വടകര പള്ളിയിൽ നിന്ന് ബുക്ക് ചെയ്തിരുന്ന ടൂറിന് രാവിലെ എത്തിയ ഡ്രൈവറെ മറ്റൊരു ഡ്യൂട്ടി കയറ്റി വിട്ട് ട്രിപ്പ് മുടക്കാൻ ശ്രമിച്ചു. ജില്ലാ കോ -ഓർഡിനേറ്ററുടെയും, യൂണിറ്റ് കോ -ഓർഡിനേറ്ററുടെയും സമയോചിത ഇടപെടൽ കാരണം അന്ന് സർവീസ് പോയി. സെപ്റ്റംബർ 1 ലെ ടൂറിന് ജീവനക്കാരെ പോസ്റ്റ് ചെയ്യാതെ സർവീസ് മുടക്കാൻ ശ്രമിച്ചു. തുടർന്ന് തിരുവനന്തപുരത്ത് നിന്നുള്ള ഇടപെടലിനെ തുടർന്ന് മൂവാറ്റുപുഴ ഡിപ്പോയിൽ നിന്ന് ജീവനക്കാരെ എത്തിച്ച് ആണ് സെപ്റ്റംബർ 1 ലെ സർവീസ് നടത്തിയത്. ആഗസ്റ്റ് ആദ്യവാരം ഡ്യൂട്ടിക്ക് എത്തിയ പ്രതിപക്ഷ യൂണിയൻ സെക്രട്ടറിയെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തി ഏറ്റവും കളക്ഷൻ ഉള്ള ഷെഡ്യൂൾ സർവീസ് മുടക്കി കൺട്രോളിംഗ് ഇൻസ്‌പെക്ടർ.
വിനോദ യാത്രക്ക് എത്തുന്ന ആളുകളുടെ വാഹനങ്ങൾക്ക് കേടുപാട് വരുത്തുന്നതായി നിരവധി പരാതികൾ ഉയർന്നു വന്നു. യൂണിയൻ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് പുറത്താക്കിയ ഒരു മെക്കാനിക്കിന്റെ നേതൃത്വത്തിൽ ആണ് വാഹനങ്ങൾ കേടു വരുത്തുന്നത് എന്നാണ് വിവരം. 28 ഷെഡ്യൂൾ ഓപ്പറേറ്റ് ചെയ്തിരുന്ന കൂത്താട്ടുകുളം ഡിപ്പോയിൽ നിന്ന് 22ഷെഡ്യൂൾ ആണ് ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നത്. അതിൽ തന്നെ മിക്ക സർവീസുകളും കൃത്യമായി ഓപ്പറേറ്റ് ചെയ്യാറില്ല. പ്രൈവറ്റ് ബസിനെ സഹായിക്കാൻ ബസുകൾ കൃത്യമായി അയക്കാതിരിക്കൽ ഇവരുടെ കലാപരിപാടി ആണ്.
കൂത്താട്ടുകുളത്തെ ബസ് സർവ്വീസ് തകർക്കാൻ ലാഭകരമായ പല സർവീസും ഉന്നതരുടെ നിർദ്ദേശപ്രകാരം ക്യാൻസൽ ചെയ്യാൻ ശ്രമിക്കുന്നു എന്നാണ് ആക്ഷേപം. ഡിപ്പോ ജനറൽ കൺട്രോളിംങ് ഓപ്പറേഷൻ ഓഫീസറായി ഒരു വനിതാ ഉദ്യോഗസ്ഥ ചുമതല വഹിക്കുവാൻ തുടങ്ങിയപ്പോൾ മുതൽ കൂത്താട്ടുകളം കെഎസ്ആർടിസിയുടെ പ്രവർത്തനം അവതാളത്തിലായി. ഡിപ്പോയിൽ ബസിന്റെ സമയം അന്വേഷിക്കാൻ എത്തുന്ന യാത്രികരോട് മര്യാദ ഇല്ലാത്ത പെരുമാറ്റം ആണ് ഈ വനിതാ ഓഫീസറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഡ്യൂട്ടി സമയത്ത് പേഴ്‌സണൽ ഫോണിൽ മുഴുകുന്ന ഓഫീസർ യാത്രികരുടെ ചോദ്യങ്ങൾ ചിലപ്പോൾ ശ്രദ്ധിക്കാറേയില്ലെന്നും പരത്തി ഉയരുന്നു. ജനറൽ കൺട്രോളിംങ് ഓപ്പറേഷൻ ഓഫിസറായി യാതൊരു പ്രവൃത്തിപരിചയവും ഇല്ലാത്തയാൾ ചുമതല വഹിക്കുവാൻ തുടങ്ങിയപ്പോൾ കൂത്താട്ടുകുളം കെഎസ്ആർടിസി ഡിപ്പോ പ്രവർത്തനത്തിലും കളക്ഷനിലുംപുറകോട്ട് പോയിരിക്കയാണെന്നാണ് മറ്റൊരു ആക്ഷേപം.