അന്ധനായ യാത്രക്കാരനോട് കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ മോശമായി പെരുമാറിയെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അന്ധനായ യാത്രക്കാരനോട് കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ മോശമായി പെരുമാറിയെന്ന് ആക്ഷേപം. എന്നാൽ പരാതി കിട്ടിയിട്ടില്ലെന്നും സംഭവം അന്വേഷിക്കുമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു. കൊച്ചിയിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ജിജുമോനാണ് പരാതിക്കാരൻ. ജോലി കഴിഞ്ഞ് ചാലക്കുടിക്കടുത്ത വീട്ടിലേക്ക് സ്ഥിരം കെഎസ്ആർടിസി ബസിലാണ് ജിജുമോൻ പോകാറ്. കൊച്ചി കോയമ്പത്തൂർ ഫാസ്റ്റാണ് പലപ്പോഴും കിട്ടാറ്. രേഖകൾ കയ്യിലുണ്ടായിട്ടും യാത്ര പതിവാണെന്ന്അറിയിച്ചിട്ടും കണ്ടക്ടർ സംശയത്തോടെയും പരിഹാസത്തോടെയുമാണ് പെരുമാറിയതെന്ന് ജിജുമോൻ വിഷമത്തോടെ പറയുന്നു.

കണ്ണ് കാണാത്ത ആളാണെന്ന് എങ്ങനെയാണ് മനസിലാക്കുകയെന്നും നിങ്ങൾ ഫോൺ ഉപയോഗിക്കുന്നുണ്ടല്ലോയെന്നും പറഞ്ഞ കണ്ടക്ടർ ജിജുമോൻ കാഴ്ചാപരിമിതിയുള്ള ആളാണോയെന്ന് സംശയിക്കുന്നതായും പറഞ്ഞു. കാഴ്ചാ പരിമിതിയുള്ളവർക്കുള്ള യാത്രാ പാസ് ഡിപ്പോയിലേക്ക് അയക്കണം എന്നും പറഞ്ഞ കണ്ടക്ടർ പാസ് കുറച്ച് നേരം കയ്യിൽ പിടിച്ച് വച്ചതായും ജിജുമോൻ പറയുന്നു. ഈ ബസിൽ യാത്ര ചെയ്യാറുള്ളതാണെന്നും മറ്റ് കണ്ടക്ടർമാർ ഇത്തരത്തിൽ പെരുമാറാറില്ലെന്ന് ചൂണ്ടിക്കാണിച്ചതോടെയാണ് കണ്ടക്ടർ സംസാരിക്കുന്നത് നിർത്തിയതെന്നും ജിജുമോൻ പറഞ്ഞു. ജിജുമോൻ രേഖാമൂലം പരാതിപ്പെട്ടാൽ അന്വേഷിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...