Monday, May 20, 2024 11:46 am

അരിക്കൊമ്പൻ സമിതി ശുപാർശ ജനജീവിതത്തിനും ടൂറിസം മേഖലക്കും ദോഷകരമായതെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അരിക്കൊമ്പൻ വിദഗ്ദ്ധ സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ മൂന്നാർ, ചിന്നക്കനാൽ മേഖലയിലുള്ളവരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും ടൂറിസം മേഖലക്കും ദോഷകരമായ പല ശുപാർശകളും റിപ്പോർട്ടിലുണ്ടെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ശുപാർശകൾ അപ്പാടെ നടപ്പാക്കിയാൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് വിവിധ സംഘടനകൾ. കഴിഞ്ഞ മാർച്ച് മാസത്തിലാണ് അരിക്കൊമ്പൻ വിദഗ്ദ്ധ സമിതിയെ ഹൈക്കോടതി നിയോഗിച്ചത്. അരിക്കൊമ്പനെ മാറ്റുന്നതിനൊപ്പം മനുഷ്യ വന്യജീവി സംഘർഷം കുറക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കാനും സമിതിയോട് ആവശ്യപ്പെട്ടിരുന്നു. കാട്ടാനകളുടെ സുഗമമായ സഞ്ചാരത്തിനായി ആനയിറങ്കൽ മുതൽ ഓൾഡ് ദേവികുളം വരെ ഇടനാഴിയുണ്ടാക്കണമെന്നാണ് പ്രധാന ശുപാർശ.

അങ്ങനെ വന്നാൽ അതിർത്തിയിലെ 4500 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് വന്യമൃഗങ്ങൾക്ക് സഞ്ചരിക്കാൻ. 301, 80 ഏക്കർ എന്നീ ആദിവാസി കോളിനകളിലുള്ളവരെ സ്വമേധയ മാറ്റിപ്പാർപ്പിക്കാനുള്ള നടപടിയെടുക്കണം. ചിന്നക്കനാൽ മേഖലയിൽ റവന്യൂ വനംവകുപ്പുകളുടെ കയ്യിലുള്ള സ്ഥലം സംരക്ഷിത വനഭൂമിയാക്കി മാറ്റാനുള്ള സാധ്യത പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
മൂന്നാറിലെ പ്രധാന റോഡുകൾ ഒഴിച്ചുള്ള മറ്റു പാതകളിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തണം. ഏഴു മണിക്കു മുൻപ് സഞ്ചാരികൾ മുറികളിൽ മടങ്ങിയെത്തുന്നുവെന്ന് ഉറപ്പാക്കണമെന്നുമുള്ള ശുപാർശ ടൂറിസം മേഖലക്ക് തിരിച്ചടിയാകുമെന്നാണ് ആശങ്ക. 187 ജീപ്പുകൾ കൊളുക്കുമലക്ക് സർവീസ് നടത്തുന്നത് വന്യജീവികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് സംബന്ധിച്ച് പഠനം നടത്തണം. അതുവരെ സർവീസ് നിർത്തുകയോ നിയന്ത്രിക്കുകയോ വേണമെന്ന ശുപാ‍ർശയും ചിന്നക്കനാലുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബ്ളൂപ്രിന്റ് തയ്യാറാവുന്നു , നടക്കാൻ പോകുന്നത് വലിയ സംഭവം ; പുതിയ പദ്ധതികളുമായി മോദി

0
ഡൽഹി: ഇത് ഇന്ത്യയുടെ സമയമാണെന്നും അത് പാഴാക്കാൻ പാടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി....

‘ദാരുണ വിയോഗം ഞെട്ടിക്കുന്നത്’ ; ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

0
ന്യൂഡല്‍ഹി : ഇറാനുമായി നല്ല നയതന്ത്ര, വാണിജ്യ ബന്ധമുള്ള രാജ്യമാണ് ഇന്ത്യ....

NCD എന്ന ചതിക്കുഴി – വന്‍ തട്ടിപ്പിനൊരുങ്ങി ബ്ലയിഡ് മാഫിയ

0
കൊച്ചി : ഒരിടവേളക്ക് ശേഷം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ വീണ്ടും തട്ടിപ്പിനൊരുങ്ങുന്നു....

ജില്ലാ ആസ്ഥാനത്ത് നിർമിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബിന്‍റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു

0
പത്തനംതിട്ട : ജില്ലാ ആസ്ഥാനത്ത് നിർമിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബിന്‍റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ...