കോന്നി : കോന്നി വനം റേഞ്ചിൽ ഫയർ ലൈൻ തെളിക്കുന്നതിൽ വലിയ അഴിമതി നടക്കുന്നതായി ഫോറെസ്റ്റ് വർക്കേഴ്സ് യൂണിയൻ ( ഐ ഐ റ്റി യു സി ) ആരോപിച്ചു. കാട്ടുതീ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വനാതിർത്തികളിൽ ഫയർ ലൈൻ തെളിക്കുന്ന പ്രവർത്തനങ്ങൾ എല്ലാ വർഷവും നടത്തിവരുന്നത്. എന്നാൽ കോന്നി വനം റേഞ്ചിൽ നടക്കുന്ന ഫയർ ലൈൻ തെളിക്കുന്ന ജോലികൾ കാര്യക്ഷമമായല്ല നടക്കുന്നത്.
ഫയർ ലൈൻ തെളിക്കുന്ന ജോലികൾ വനം വകുപ്പ് കോൺട്രാക്റ്റർമാർക്ക് നൽകുകയും ഇവർ സബ് കോൺട്രാക്റ്റർക്ക് നൽകി തൊഴിലാളികളെ ഉപയോഗിച്ച് ലൈൻ തെളിക്കുകയാണ് ചെയ്യുന്നത്. എന്നാൽ പല സ്ഥലങ്ങളിലും റോഡ് വശങ്ങൾ തെളിച്ച് പോകുന്നതല്ലാതെ കൃത്യമായ രീതിയിൽ ഫയർ ലൈൻ തെളിക്കുന്ന ജോലികൾ നടക്കുന്നില്ല. എന്നാൽ പൂർണമായി തെളിച്ചു എന്ന് കാണിച്ച് വനം വകുപ്പിൽ നിന്ന് ബില്ല് മാറുകയും ചെയ്യുന്നുണ്ട്.
ഈ വിഷയത്തിൽ കോന്നി വനം റേഞ്ച് കാര്യക്ഷമമായി ശ്രദ്ധിക്കുന്നില്ല എന്നതാണ് വാസ്തവം. ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് വളരെ കുറച്ച് തൊഴിലാളികളെ ഉപയോഗിച്ച് ഫയർ ലൈൻ തെളിക്കുകയും എന്നാൽ തൊഴിലാളികളുടെ എണ്ണം കൂടുതൽ കാണിച്ച് കൂടുതൽ പണം വകുപ്പിൽ നിന്നും എഴുതി എടുക്കുന്നതും പതിവാകുകയാണ്. മാത്രമല്ല ജോലി ചെയ്യുന്ന തൊഴിലാളികളുടെ ബാങ്ക് അകൗണ്ടിൽ പണം കൃത്യമായി എത്താതെ മറ്റ് അകൗണ്ടുകളിൽ പണം എത്തുന്നതായും പറയുന്നു.
ഫയർലൈൻ തെളിക്കുന്ന ജോലികൾക്ക് തൊഴിലാളികളെ കൂടുതൽ നിയോഗിക്കാൻ വനം വകുപ്പിൽ പണം ഇല്ലെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും കോൺട്രാക്റ്ററും തമ്മിലുള്ള ഒത്തുകളി ആണ് വിഷയത്തിന് പിന്നിലെന്നും ഫയർ ലൈൻ തെളിക്കുന്നത് സംബന്ധിച്ച അഴിമതിക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്നും ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ (എ ഐ റ്റി യു സി) ആവശ്യപ്പെട്ടു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.