കരീബിയന്‍ കോട്ട തകര്‍ക്കാന്‍ ഇന്ത്യയുടെ പെണ്‍പട ഇന്നിറങ്ങും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: വനിത ടി20 ലോകകപ്പില്‍ ടീം ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം മത്സരം. കരുത്തരായ വെസ്റ്റ് ഇന്‍ഡീസാണ് ഇന്ത്യയുടെ എതിരാളികള്‍. കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 6.30നാണ് മത്സരം ആരംഭിക്കുക.
ആദ്യ മത്സരത്തില്‍ പാകിസ്താനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയുടെ വരവ്.

ജെമിമ റോഡ്രിഗസും റിച്ച ഗോഷും തകര്‍ത്തടിച്ച മത്സരത്തില്‍ പാകിസ്താനെ 7 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മറുഭാഗത്ത് ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയ്ക്ക് എതിരെ ഇറങ്ങുന്നത്. കരീബിയന്‍ വെല്ലുവിളി കൂടി മറികടന്ന് സെമി ഫൈനലിന് ഒരുപടി കൂടി അടുക്കാന്‍ ഇന്ത്യയും ശക്തമായി തിരിച്ചുവരാന്‍ ഹെയ്‌ലി മാത്യു നയിക്കുന്ന വിന്‍ഡീസും ശ്രമിക്കുമ്പോള്‍ മത്സരം ആവേശഭരിതമാകുമെന്ന് ഉറപ്പാണ്.

വിരലിന് പരിക്കേറ്റ സ്റ്റാര്‍ ഓപ്പണര്‍ സ്മൃതി മന്ദാന ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കുമെന്ന് ബൗളിംഗ് കോച്ച് ട്രോയ് കൂളെ അറിയിച്ചു. സ്മൃതി കഠിന പരിശീലനത്തിലാണ്. പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം സ്മൃതിയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സ്മൃതി വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കൂലെ പറഞ്ഞു. ആവേശകരമായ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ തത്സമയം കാണാം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം സ്ട്രീം ചെയ്യുന്നുണ്ട്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...