ഒരാഴ്ച മുൻപ് വരെ സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ചകൾ ആണ് അമൃതയെക്കുറിച്ചും ബാലയെ കുറിച്ചും നടന്നത്. പല അഭിമുഖങ്ങളിലും വിവാഹ മോചന ശേഷവും അമൃതയെ കരി വാരി തേക്കുന്ന രീതിയിൽ ഉള്ള ആരോപണങ്ങൾ ബാല ശക്തമാക്കിയിരുന്നു. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് അമൃതയുടെയും ബാലയുടെയും മകൾ എത്തിയതോടെ സീൻ മുഴുവൻ മാറിമറിഞ്ഞു. ഒരു സിനിമ കഥയെ വെല്ലുന്ന രീതിയിൽ ഉള്ള കഥകൾ ആണ് പിന്നീട് പുറത്തുവന്നത്. മകൾ പല കാര്യങ്ങളും തുറന്നു പറഞ്ഞൂ എങ്കിലും കുട്ടിക്ക് എതിരെ ശക്തമായ രീതിയിൽ സൈബർ അറ്റാക്കും ഉണ്ടായി . അതോടെ പഴയ കാര്യങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ട് അമൃത സുരേഷ് രംഗത്തുവന്നു. പിനീട് സോഷ്യൽ മീഡിയ കണ്ടത് പതിനാല് വർഷക്കാലം പുറം ലോകം അറിയാതെ പലരും മറച്ചു വച്ച കാര്യങ്ങൾ ആണ്. അമൃതയുടെ അടുത്ത സുഹൃത്തുക്കൾ വരെയും താരം നേരിട്ട ദുരിതങ്ങൾ ചൂണ്ടി കാണിച്ചുകൊണ്ട് എത്തുകയുണ്ടായി.
അമൃത ജീവനാംശമായി കോടികൾ കൈ പറ്റിയെന്നും തന്റെ സ്വത്തിന്റെ മുക്കാൽ പങ്കും കൊടുക്കേണ്ടി വന്നു എന്നും ബാല മുൻപൊരിക്കൽ പറഞ്ഞിരുന്നു. എന്നാൽ മകളെ സ്വന്തമാക്കാൻ വേണ്ടി ഒന്നും വേണ്ടെന്ന് വെച്ചാണ് താൻ അവിടെ നിന്നും ഇറങ്ങി പോന്നത് എന്നായിരുന്നു അമൃതയുടെ മറുപടി. അമൃതയുടെ ലൈവോടെ കാര്യങ്ങൾ വീണ്ടും മാറി മറിഞ്ഞു. അതുവരെ ബാലയെ സപ്പോർട്ട് ചെയ്തിരുന്നവർ വരെ അദ്ദേഹത്തിന് എതിരായി. ഇടക്ക് വീഡിയോസുമായി ബാല എത്താറുണ്ട് എങ്കിലും വിമർശനങ്ങൾ പതിവാണ്. കഴിഞ്ഞദിവസം ബാല പങ്കുവെച്ച വീഡിയോസിന് വിമർശനം ഉന്നയിച്ചവർക്കും ബാല മറുപടി നൽകിയിരുന്നു. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കാൻ ആണ് അദ്ദേഹം മറുപടി നൽകിയത്.