അട്ടപ്പാടി : മതിയായ വഴി സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ പോലും ഏറെ പ്രയാസപ്പെടുന്ന അട്ടപ്പാടിയിലെ 8 ആദിവാസി ഊരുകളിലേക്ക് സ്ട്രക്ച്ചറുകള്‍ എത്തിച്ച് നടന്‍ സുരേഷ് ഗോപി. പ്രത്യേകം രൂപകൽപന ചെയ്‌ത സ്ട്രക്ച്ചറുകളാണ് സുരേഷ് ഗോപി നൽകിയത്. ബിജെപി മുൻ വക്താവ് സന്ദീപ് വാര്യരാണ് സുരേഷ് ഗോപിക്ക് വേണ്ടി ജില്ലാ മെഡിക്കൽ ഓഫീസർക്ക് സ്ട്രക്ച്ചറുകള്‍ കൈമാറിയത്. ഊരുനിവാസികളുടെ യാത്ര ദുരിതം തിരിച്ചറിഞ്ഞാണ് താരത്തിന്‍റെ ഇടപെടൽ.
മാസങ്ങൾക്ക് മുൻപ് കടുകുമണ്ണ ഊരിലെ ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ഏറെ പ്രയാസപ്പെട്ടെന്ന വാർത്ത വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. രോഗികളെ പുതപ്പിലും മുളം തണ്ടിലുമേറ്റിയാണ് കിണറ്റുകര, മുളക്കര, കടുകുമണ്ണ, തൊടുക്കി തുടങ്ങി 8 ആദിവാസി ഊരുകളിലെ ആളുകൾ ഇപ്പോഴും ആശുപത്രിയിലെത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഊരുനിവാസികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്ട്രക്ച്ചറുകള്‍ നിർമ്മിച്ച് നൽകാൻ സുരേഷ് ഗോപി തീരുമാനിച്ചത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.