കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിൽ സ്ഥാനാർഥി ആരെന്നത് വിഷയമല്ലെന്ന് കെ.കെ. രമ എംഎല്‍എ. വടകരയിൽ രാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നതെന്നും ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം മാത്രമാണ് ചർച്ചയെന്നും രമ വ്യക്തമാക്കി. പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയതിനു പിന്നാലെ തൃശൂരില്‍ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ പ്രതികരിക്കുകയായിരുന്നു കെ.കെ. രമ.
ആര് സ്ഥാനാർഥിയായാലും മുഴച്ചുനില്‍ക്കുന്ന കുറച്ചു വിഷയങ്ങളുണ്ട്. ഒന്ന് ഫാസിസത്തിനെതിരായ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. അത് ബിജെപിക്കും മോദി സർക്കാരിനുമെതിരായ ശക്തമായ പ്രചാരണങ്ങളും പ്രവർത്തനങ്ങളുമാണ് വേണ്ടത്.