രാത്രി ഉറങ്ങുന്നതിന് മുമ്പ് പല്ല് തേക്കണമെന്ന് പറയുന്നത് വെറുതെയല്ല ; അതിന് പിന്നിലെ കാരണം അറിയാം

For full experience, Download our mobile application:
Get it on Google Play

മുഖ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നത് പോലെ തന്നെ പ്രധാനമാണ് പല്ലുകളുടെ സംരക്ഷണവും. പല്ലുകള്‍ക്ക് വൃത്തിയും ഭംഗിയുമില്ലെങ്കില്‍ നമ്മളൊന്ന് വാ തുറക്കാൻ മടിക്കും. പല്ലുകള്‍ക്ക് കരുത്തും ആരോഗ്യവും വേണ്ടതുണ്ട്. രാത്രി ഉറക്കത്തിന് മുൻപ് പല്ല് തേക്കേണ്ടത് അനിവാര്യമാണ്. ഇത് വായിലെ അണുക്കളെയും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇടയ്ക്കിടെ ഉപ്പുവെള്ളവും വായില്‍ കൊള്ളുക. പല്ലുകളുടെ ആരോഗ്യത്തിനായി ഇലക്കറികളും പച്ചക്കറികളും മുട്ടയും പാലുമെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഫ്ലൂറോയിഡ് അടങ്ങിയ ടൂത്ത്പേസ്റ്റ് ഉപയോഗിക്കുന്നതിലൂടെ പല്ലുകളെ കേടുവരാതെ സംരക്ഷിക്കാനാവുന്നു.

രാ‍ത്രിയില്‍ പല്ല് വൃത്തിയാക്കാതെ കിടക്കുന്നതിലൂടെ പല്ല് നശിക്കാൻ നമ്മല്‍ മനപ്പൂര്‍വമായി അനുവദിക്കുകയാണ് എന്ന് പറയാം. പല്ലില്‍ ഭക്ഷണാവശിഷ്ടങ്ങളുടെ സാനിധ്യം രോഗാണുക്കള്‍ പെരുകുന്നതിനും ഇവക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനും അവസരമൊരുക്കും. 6 മണിക്കൂറിലധികം നീണ്ട ഉറക്കത്തില്‍ വായില്‍ വൈറസുകളുടെ പ്രവര്‍ത്തനം പല്ലിന്റെ ഇനാമല്‍ നഷ്ടമാകുന്നതിന് കാരണമാകും. ഇനാമല്‍ നഷ്ടമാകുന്നതോടെ പല്ലിനെ മറ്റു പ്രശ്നങ്ങള്‍ പിടിമുറുക്കാനും തുടങ്ങും.

നമ്മൂടെ വായില്‍ എപ്പോഴും ആസിഡിന്റെ സാന്നിധ്യം ഉണ്ടാകും എന്നാല്‍ ഉണര്‍ന്നിരിക്കുമ്പോള്‍ ഉമിനീരില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം പല്ലില്‍ ആസിഡിന്റെ പ്രവര്‍ത്തനങ്ങളെ മയപ്പെടുത്തും. രാത്രി കാലങ്ങളില്‍ ഉമിനീരിന്റെ ഉത്പാദനം കുറവായിരിക്കും എന്നതിനാല്‍ പല്ലുകളില്‍ ആസിഡിന്റെ പ്രവര്‍ത്തനം വര്‍ധിക്കും. രാത്രി പല്ലു തേക്കുന്നതിലൂടെ പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ഫ്ലുറെയ്ഡ് ആസിഡിന്റെ പ്രവര്‍ത്തനത്തെ ചെറുക്കും. മോണകളില്‍ അണുബാധ ഉണ്ടാകാതിരിക്കുന്നതിനും രാത്രി പല്ലുതേക്കുന്നത് സഹായിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...