തൃശൂർ : തൃശൂരിൽ വീണ്ടും ആവേശം ഉണർത്തി സുരേഷ് ഗോപി. താൻ തിരഞ്ഞെടുപ്പിൽ ജയിച്ചാല്‍ തൃശൂരില്‍ എലവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നു ബിജെപി സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി ഉറപ്പുനൽകി. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നടപ്പാക്കേണ്ട ‘പ്രൈം പ്രൊജക്ടിനെ’ പറ്റി 2019ൽ തന്നെ പ്രഖ്യാപിച്ചതാണെന്നും സുരേഷ്‌ഗോപി പറഞ്ഞു.
—
‘ശക്തൻ മാർക്കറ്റ് നവീകരണം, മണ്ഡലത്തിന്റെ വികസനം തുടങ്ങിയവ എന്റെ പ്രൈം പ്രൊജക്ടുകളാണ്. കുന്നംകുളം റോഡ്, പൊന്നാനി റോഡ്, മണ്ണുത്തി റോഡ് എന്നിവയെ ബന്ധിപ്പിച്ച് എലവേറ്റഡ് ഹൈവേ നിർമിക്കും. ഇതു യാഥാർഥ്യമായാൽ തൃശൂർ നഗരത്തിലെ അനാവശ്യമായ ഗതാഗത തിരക്കും ആവാസ വ്യവസ്ഥയുടെ ദുരിതവും മലിനീകരണവും ഒഴിവാക്കാം. യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യത്തിലെത്താനും സാധിക്കും. ശക്തന്റെ പേരിൽ കവളപ്പാറയിൽ വിസ്ഡം സെന്റർ തുടങ്ങും. കവളപ്പാറ കൊട്ടാരത്തെ ‘എത്‌നിക് യൂണിവേഴ്‍സിറ്റി’ കേന്ദ്രമാക്കി വികസിപ്പിക്കും. മെട്രോ ട്രെയിൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളും തൃശൂരിൽ കൊണ്ടുവരും. എനിക്കു മതപ്രീണനമില്ലെന്നു പറയുമ്പോൾ ജനങ്ങളിലേക്കാണു ഞാൻ ചെല്ലുന്നത്. ജനങ്ങളിൽ വിവിധ മതക്കാരുണ്ടാകും. ജനങ്ങൾ ജയിപ്പിക്കട്ടെ, അതാണു നല്ലത്. ഒരു മതവിഭാഗവും ജയിപ്പിക്കുന്നതു നല്ലതല്ല. അപ്പോൾ എനിക്ക് ഉത്തരവാദിത്തം ജനങ്ങളോടു മാത്രമാകും.’ എന്നും അദ്ദേഹം പറയുന്നു.
ഒരു മതവിഭാഗവും ജയിപ്പിക്കുന്നത് നല്ലതല്ല, എന്നെ ജനം ജയിപ്പിക്കട്ടെ ; തൃശൂരില്‍ ആവേശമായി ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി
RECENT NEWS
Advertisment