Sunday, June 30, 2024 7:21 am

‘സമരം ചെയ്യുന്നത് നാട്ടുകാരല്ല’ ; പ്ലാച്ചിമട സമരസമിതിയെ കുറ്റപ്പെടുത്തി മന്ത്രി കെ. കൃഷ്ണൻകുട്ടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പ്ലാച്ചിമട സമരസമിതിയെ കുറ്റപ്പെടുത്തി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഭൂമി കൈമാറ്റത്തിനെതിരെ ഇപ്പോൾ സമരം ചെയ്യുന്നത് പ്ലാച്ചിമടയിലുള്ളവരല്ല എന്നാണ് മന്ത്രിയുടെ പരാമർശം. ഇതോടെ മന്ത്രിക്കെതിരെ പ്രതിഷേധവുമായി സമരസമിതി അംഗങ്ങളും രംഗത്തെത്തി. തങ്ങളുടെ സമരത്തെ തെറ്റായി ചിത്രീകരിക്കാനാണ് മന്ത്രിയുടെ ശ്രമമെന്ന് ഇവർ പറഞ്ഞു. കോളാ കമ്പനി അവരുടെ ഭൂമി സർക്കാറിന് കൈമാറ്റം ചെയ്തതിന് പിന്നാലെയാണ് വീണ്ടും വിവാദങ്ങൾ ഉയരുന്നത്. പ്ലാച്ചിമടയിൽ കൊക്കക്കോള വന്നതോടെ സംഭവിച്ച ഭീമമായ നഷ്ടങ്ങൾ നികത്തണം എന്നാവശ്യപ്പെട്ട് വർഷങ്ങളായി കോളാ കമ്പനിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധം തുടരുകയാണ്.പ്ലാച്ചിമട യിലെ ആദിവാസി വിഭാഗമാണ് സമരത്തിന് നേതൃത്വം നൽകുന്നത്. എന്നാൽ, ഇവിടെയുള്ളവർക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം നൽകാതെയാണ് കോള കമ്പനി ഈ ഭൂമി സർക്കാറിന് കൈമാറിയത്. ഇതോടെ പ്രതിഷേധം കനത്തു. മുഖ്യമന്ത്രിയുടെയും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും കോലം സമരസമിതി കത്തിച്ചു.

പ്ലാച്ചിമടയിലെ സാധാരണക്കാരുടെ പോരാട്ടമാണ് മന്ത്രി കൃഷ്ണൻകുട്ടി പൂർണമായും അവഗണിച്ചത്. ഇപ്പോൾ സമരം ചെയ്യുന്നത് പ്ലാച്ചിമടയിനിന്നുള്ളവരല്ല എന്നായിരുന്നു മന്ത്രിയുടെ നിരീക്ഷണം. അതേസമയം, കോളയുടെ ഭൂമിയിൽ സർക്കാർ പ്രദേശവാസികൾക്ക് ഗുണകരമായ പദ്ധതികൾ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, തങ്ങളുടെ ലക്ഷ്യത്തെ മറ്റുള്ളവർക്ക് മുന്നിൽ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി ശ്രമിച്ചതെന്ന് സമരസമിതി കുറ്റപ്പെടുത്തി. പ്ലാച്ചിമടയിലെ മണ്ണും വെള്ളവും മലിനമാക്കിയവർക്കെതിരായ സമരത്തിന് നേതൃത്വം നൽകി ഒരു നാടിൻറെ മുഖമായ വ്യക്തിയാണ് മയിലമ്മ. ഇവരുടെ മകൻ ഉൾപ്പെടെയുള്ളവരാണ് 60 വർഷം പിന്നിടുമ്പോഴും പ്ലാച്ചിമടയിലെ കോളാ കമ്പനിക്ക് മുന്നിലെ പന്തലിൽ ഇന്നും സമരത്തിലുള്ളത്. ഇവരെ കണ്ടില്ലെന്നു നടിച്ചാണ് മന്ത്രി കൃഷ്ണൻകുട്ടി സമരം ചെയ്തവരെ തള്ളിപ്പറഞ്ഞത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരി കൊല്ലപ്പെട്ടിട്ട് മൂന്ന് വർഷം : നീതി ലഭിച്ചില്ലെന്ന ആരോപണവുമായി കുടുംബം

0
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട് മൂന്ന് വർഷം...

ന​ഗ​ര​സ​ഭാ ഭ​ര​ണം കൈ​വി​ട്ടു പോ​കാ​നു​ള്ള സാ​ധ്യ​ത​യി​ലേ​ക്ക് എത്തിച്ചു ; ആ​ര്യാ രാ​ജേ​ന്ദ്രനെതിരെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ...

0
തി​രു​വ​ന​ന്ത​പു​രം: ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍റെ പി​ടി​പ്പു​കേ​ട് ന​ഗ​ര​സ​ഭാ ഭ​ര​ണം കൈ​വി​ട്ടു പോ​കാ​നു​ള്ള സാ​ധ്യ​ത​യി​ലേ​ക്ക്...

കോൺഗ്രസിനൊപ്പം നിന്നത് തോൽവിക്ക് കാരണമായെന്ന കേരള നിലപാട് തള്ളി സി.പി.എം കേന്ദ്രകമ്മിറ്റി

0
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്ന സി.പി.എം കേന്ദ്രകമ്മിറ്റിയോഗം ഇന്ന് അവസാനിക്കും....

ഇന്ത്യക്കാകെ അഭിമാനം ; ടി 20 യിൽ രണ്ടാം വിശ്വ കിരീടം നേടിയ ടീം...

0
ന്യൂ ഡല്‍ഹി : ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ...