‘സമരം ചെയ്യുന്നത് നാട്ടുകാരല്ല’ ; പ്ലാച്ചിമട സമരസമിതിയെ കുറ്റപ്പെടുത്തി മന്ത്രി കെ. കൃഷ്ണൻകുട്ടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പ്ലാച്ചിമട സമരസമിതിയെ കുറ്റപ്പെടുത്തി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഭൂമി കൈമാറ്റത്തിനെതിരെ ഇപ്പോൾ സമരം ചെയ്യുന്നത് പ്ലാച്ചിമടയിലുള്ളവരല്ല എന്നാണ് മന്ത്രിയുടെ പരാമർശം. ഇതോടെ മന്ത്രിക്കെതിരെ പ്രതിഷേധവുമായി സമരസമിതി അംഗങ്ങളും രംഗത്തെത്തി. തങ്ങളുടെ സമരത്തെ തെറ്റായി ചിത്രീകരിക്കാനാണ് മന്ത്രിയുടെ ശ്രമമെന്ന് ഇവർ പറഞ്ഞു. കോളാ കമ്പനി അവരുടെ ഭൂമി സർക്കാറിന് കൈമാറ്റം ചെയ്തതിന് പിന്നാലെയാണ് വീണ്ടും വിവാദങ്ങൾ ഉയരുന്നത്. പ്ലാച്ചിമടയിൽ കൊക്കക്കോള വന്നതോടെ സംഭവിച്ച ഭീമമായ നഷ്ടങ്ങൾ നികത്തണം എന്നാവശ്യപ്പെട്ട് വർഷങ്ങളായി കോളാ കമ്പനിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധം തുടരുകയാണ്.പ്ലാച്ചിമട യിലെ ആദിവാസി വിഭാഗമാണ് സമരത്തിന് നേതൃത്വം നൽകുന്നത്. എന്നാൽ, ഇവിടെയുള്ളവർക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം നൽകാതെയാണ് കോള കമ്പനി ഈ ഭൂമി സർക്കാറിന് കൈമാറിയത്. ഇതോടെ പ്രതിഷേധം കനത്തു. മുഖ്യമന്ത്രിയുടെയും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും കോലം സമരസമിതി കത്തിച്ചു.

പ്ലാച്ചിമടയിലെ സാധാരണക്കാരുടെ പോരാട്ടമാണ് മന്ത്രി കൃഷ്ണൻകുട്ടി പൂർണമായും അവഗണിച്ചത്. ഇപ്പോൾ സമരം ചെയ്യുന്നത് പ്ലാച്ചിമടയിനിന്നുള്ളവരല്ല എന്നായിരുന്നു മന്ത്രിയുടെ നിരീക്ഷണം. അതേസമയം, കോളയുടെ ഭൂമിയിൽ സർക്കാർ പ്രദേശവാസികൾക്ക് ഗുണകരമായ പദ്ധതികൾ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, തങ്ങളുടെ ലക്ഷ്യത്തെ മറ്റുള്ളവർക്ക് മുന്നിൽ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി ശ്രമിച്ചതെന്ന് സമരസമിതി കുറ്റപ്പെടുത്തി. പ്ലാച്ചിമടയിലെ മണ്ണും വെള്ളവും മലിനമാക്കിയവർക്കെതിരായ സമരത്തിന് നേതൃത്വം നൽകി ഒരു നാടിൻറെ മുഖമായ വ്യക്തിയാണ് മയിലമ്മ. ഇവരുടെ മകൻ ഉൾപ്പെടെയുള്ളവരാണ് 60 വർഷം പിന്നിടുമ്പോഴും പ്ലാച്ചിമടയിലെ കോളാ കമ്പനിക്ക് മുന്നിലെ പന്തലിൽ ഇന്നും സമരത്തിലുള്ളത്. ഇവരെ കണ്ടില്ലെന്നു നടിച്ചാണ് മന്ത്രി കൃഷ്ണൻകുട്ടി സമരം ചെയ്തവരെ തള്ളിപ്പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...