തിരുവനന്തപുരം: ദേശീയപാതാ വികസനത്തിൽ ഇന്ത്യ 9 വർഷത്തിനിടെ വലിയ മുന്നേറ്റമുണ്ടാക്കിയതായി റിപ്പോർട്ട്. 2014നും 2023നും ഇടയിൽ 50,000 കിലോമീറ്റർ ദേശീയപാത പുതുതായി നിർമിച്ചു. 2014 -15 വർഷം രാജ്യത്തെ ആകെ ദേശീയപാതയുടെ ദൈർഘ്യം 97.830 കിലോമീറ്റർ ആയിരുന്നത് കഴിഞ്ഞ മാർച്ചിൽ 1,45,155 കിലോമീറ്റർ ആയി വർദ്ധി ച്ചു. നിർമാണവേഗത്തിലും വർദ്ധനയുണ്ട്. 2014-15 ൽ ഒരു ദിവസം ശരാശരി 12.1 കി ലോമീറ്റർ ദേശീയപാത നിർമിച്ചിരുന്നത് 2023 ആയപ്പോഴേക്കും 29 കിലോമീറ്റർ ആയി ഉയർന്നു.
63,73 ലക്ഷം കിലോമീറ്ററുമായി ലോകത്തെ രണ്ടാമത്തെ വലിയ റോഡ് ശൃംഖലയാണ് ഇന്ത്യയിലേത്. 68.03 ലക്ഷം കിലോമീറ്റർ റോഡ് ഉള്ള യുഎസ് ആണ് ഒന്നാമത്. മൂന്നാം സ്ഥാനത്തുള്ള ചൈനയിൽ 51.98 ലക്ഷം കിലോമീറ്റർ റോഡുകളാണ് ഉള്ളത്.ഇന്ത്യയിലെ യാത്രക്കാരിൽ 85 ശതമാന വും, ചരക്കുഗതാഗതത്തിൽ 70 ശതമാനവും റോഡുകളെയാണ് ആശ്രയിക്കുന്നതെന്നും കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു.