Sunday, June 30, 2024 10:45 am

പെരിയാറിൽ പൊതുമേഖലാ സ്ഥാപനമടക്കം മാലിന്യം ഒഴുക്കിയെന്ന് സംശയം ; പരിശോധന

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പെരിയാറിൽ കൂടുതൽ ഇടങ്ങളിൽ മലിനജലമൊഴുക്കുന്നുവെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. സമിതിയുടെ നിർദേശത്തെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ചു. പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് ഉൾപ്പെടെ മലിനജലം ഒഴുക്കിയെന്നാണ് സംശയം. ഏലൂർ, എടയാർ മേഖലകളിൽ നിന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് സാംപിളുകൾ ശേഖരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വിദഗ്ധ സമിതി അംഗങ്ങളും പരിസ്ഥിതി പ്രവർത്തകരും നടത്തിയ പരിശോധനയിൽ പെരിയാറിൽ വെള്ളത്തിന്റെ നിറം മങ്ങുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് പൊതുമേഖലാ സ്ഥാപനമടക്കം മലിനജലം ഒഴുക്കുന്നതായി സംശയം ഉടലെടുത്തത്.

മഴവെള്ളം ഒഴുക്കാനുള്ള സംവിധാനത്തിൽ കൂടിയാണ് മലിനജലം ഒഴുക്കുന്നതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇത് രാസമാലിന്യമാണോ എന്നതടക്കം പരിശോധിക്കാനാണ് പിസിബിയോട് വെള്ളത്തിന്റെ സാംപിളുകൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പരിശോധനയിൽ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും കൂടുതൽ നടപടികളിലേക്ക് കടക്കുക.
പെരിയാറിലെ മത്സ്യക്കുരുതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇത്തരത്തിൽ മലിനജലം ഒഴുക്കുന്നതായുള്ള കണ്ടെത്തൽ. കഴിഞ്ഞ ദിവസം സിബി ലൂബ്രിക്കന്റ്‌സ് എന്ന രാസമാലിന്യക്കമ്പനി പെരിയാറിലേക്ക് രാസമാലിന്യമൊഴുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിരുന്നു. തുടർന്ന് കമ്പനി അടച്ചുപൂട്ടാൻ പിസിബി ഉത്തരവിട്ടു. സംഭവത്തിൽ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മ​ല​പ്പു​റം ചേ​ല​മ്പ്ര​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് വി​ദ്യാ​ർ​ഥിനി മ​രി​ച്ചു

0
മ​ല​പ്പു​റം: ചേ​ല​മ്പ്ര​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ‌ചേ​ല​മ്പ്ര സ്വ​ദേ​ശി ദി​ൽ​ഷ...

പാചകവാതകത്തിന് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു ; അറിയാം…

0
പാലക്കാട്: പാചകവാതക കണക്ഷൻ നിലനിർത്താൻ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു. പ്രധാനമന്ത്രി ഉജ്ജ്വൽ...

നിരോധിത സംഘടനയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ് ; 12 ഇടങ്ങളിൽ പരിശോധന

0
ചെന്നൈ: നിരോധിത സംഘടനയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ്. ചെന്നൈ, തിരുച്ചിറപ്പള്ളി...

നേപ്പാളിൽ ശക്തമായ മഴ ; മണ്ണിടിച്ചിലിൽ ഒൻപത് പേർ മരിച്ചു

0
കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ എട്ട് മാസം പ്രായമുള്ള...