രണ്ട് വയസുകാരി മേരിക്ക് രാവിലെ മുതൽ ഭക്ഷണവും വെള്ളവും കൊടുത്തില്ലെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പേട്ടയിൽ നിന്ന് കാണാതായ രണ്ട് വയസുകാരി മേരിക്ക് രാവിലെ മുതൽ ഭക്ഷണവും വെള്ളവും കൊടുത്തില്ലെന്ന് സംശയം. വൈകിട്ട് എസ്എടി ആശുപത്രിയിൽ വെച്ച് കുട്ടിക്ക് ഭക്ഷണവും വെള്ളവും കൊടുത്തെങ്കിലും കുഞ്ഞ് ഛര്‍ദ്ദിച്ചു. കുഞ്ഞിന് ഡ്രിപ് ഇട്ടു. ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിര്‍ജ്ജലീകരണം കുട്ടിക്ക് ഉണ്ടായിട്ടുണ്ട്. കുഞ്ഞ് ഭയന്നിട്ടുണ്ട്. കൂടുതൽ സംസാരിക്കാത്ത സ്ഥിതിയുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിലും കുട്ടിയുടെ മാനസിക ആരോഗ്യവും വീണ്ടെടുക്കേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു.

കുട്ടിയെ അഡ്മിറ്റ്‌ ചെയ്യണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പീഡിയാട്രിക് ഗൈനക്കോളജി, പീഡിയാട്രിക് മെഡിസിൻ, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധര്‍ കുഞ്ഞിനെ പരിശോധിച്ചു. ആഹാരം കഴിക്കാത്ത പ്രശ്നങ്ങൾ മാത്രമാണ് കുഞ്ഞിനുള്ളതെന്ന് കുട്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച മന്ത്രി വീണ ജോര്‍ജ്ജും പറഞ്ഞു. കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കും. കുട്ടിയുടെയും സഹോദരങ്ങളുടെയും സംരക്ഷണം സംബന്ധിച്ച് ആശയ വിനിമയം നടത്തും. മികച്ച നിലയിൽ അന്വേഷണം നടത്തി കുട്ടിയെ കണ്ടെത്തിയ കേരളാ പോലീസിനെ അഭിനന്ദിക്കുന്നതായും ആരോഗ്യ വകുപ്പ് മന്ത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇയിലേക്ക് മിസൈല്‍ ആക്രമണം ‘അടിസ്ഥാനരഹിതം’ ; ആരോപണം നിഷേധിച്ച് ഇറാന്‍

0
ടെഹ്‌റാന്‍ : യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍....

‘എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ട് സംരക്ഷിക്കണം’ ; സുപ്രീം കോടതി

0
ന്യൂഡൽഹി : ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും...

ഉന്നത വിദ്യാഭ്യാസ വികസനത്തിന് ലോകബാങ്കിൽ നിന്ന് 2000 കോടി വായ്പയെടുക്കാൻ സർക്കാർ തീരുമാനം

0
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വികസനപദ്ധതികൾക്കായി ലോകബാങ്കിൽ നിന്ന് 2000 കോടി...

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...