എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന പ്രായോഗിക ബജറ്റായിരിക്കും ; കെഎൻ ബാലഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വപ്ന ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും എന്നാൽ, എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് രേഖകള്‍ അടങ്ങിയ പെട്ടി കൈപ്പറ്റിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെഎൻ ബാലഗോപാൽ. പ്രയോഗിക ബജറ്റായിരിക്കുമെന്നും ചെയ്യാൻ പറ്റാത്ത കാര്യങ്ങള്‍ പറയുന്ന ബജറ്റായിരിക്കില്ലെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതായിരിക്കും.

സാധാരണക്കാരുടെ പ്രശ്നങ്ങളടക്കം കണക്കിലെടുക്കണം. കൂടുതൽ തൊഴിലവസരം ഉണ്ടാകണം.സംസ്ഥാനത്തിന് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നതിനുള്ള കാര്യങ്ങള്‍ ബജറ്റിലുണ്ടാകണം. വിദേശത്തേക്ക് ആളുകള്‍ പോകുമ്പോള്‍ നമ്മുടെ നാടിന്‍റെ സമ്പദ് വ്യവസ്ഥ കൂടി മെച്ചപ്പെടണം. ഇത്തരം കാര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള പ്രയോഗിക ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഏഴ് ജില്ലകളിൽ...

0
കോട്ടയം : അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ...

ഗൂഡല്ലൂരിൽ കടുവ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു ; പ്രതിഷേധവുമായി ബന്ധുക്കൾ

0
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരിൽ കടുവ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ബാലകൃഷ്ണൻ...

മഞ്ചേശ്വരത്ത് കര്‍ണാടക സ്റ്റേറ്റ് ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു ; 12 പേര്‍ക്ക് പരിക്ക്

0
കാസര്‍കോട്: മഞ്ചേശ്വരത്ത് കര്‍ണാടക സ്റ്റേറ്റ് ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. 12 പേര്‍ക്ക്...

മത്സ്യത്തൊഴിലാളികളെ അപമാനിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം : മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സത്തൊഴിലാളി ജോണിന് വേണ്ടിയുള്ള തെരച്ചിലിലെ വീഴ്ച...