തിരുവനന്തപുരം : വര്‍ക്കലയില്‍ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ 103 പേരെ തിരിച്ചറിഞ്ഞു. മുപ്പത് പേരുടെ സാമ്പിള്‍ ആദ്യം പരിശോധിക്കും. ഇറ്റലിക്കാരന്‍ ഡി.ജെ പാര്‍ട്ടിക്കുള്‍പ്പെടെ പങ്കെടുത്തതിനാല്‍ സമ്പര്‍ക്കവലയത്തിലുള്ളവരെ പൂര്‍ണമായി കണ്ടെത്തുക പ്രയാസമാണെന്നാണ് വിലയിരുത്തല്‍. ഇറ്റലിക്കാരന്റെ റൂട്ട് മാപ്പ് തയാറാക്കിയെങ്കിലും വിവരങ്ങള്‍ പൂര്‍ണമല്ല. 27നെത്തിയ ഇദ്ദേഹം വര്‍ക്കലയില്‍ ചെലവഴിച്ച സ്ഥലങ്ങള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളു.
രണ്ട് തവണ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്തെങ്കിലും ഒരു തവണ പങ്കെടുത്ത സ്ഥലവും സമയവും അറിയില്ല. രോഗലക്ഷണങ്ങള്‍ കണ്ട ശേഷമാണ് കൊല്ലം കുറ്റിക്കാട്ടിലെ ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുത്തത്. റിസോര്‍ട്ടുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി ജനങ്ങള്‍ കൂടുന്ന പലയിടങ്ങളിലും എത്തിയതിനാല്‍ സമ്പര്‍ക്കപട്ടിക അഞ്ഞൂറിന് മുകളിലെന്നാണ് വിലയിരുത്തല്‍.
ഇതില്‍ 103പേരെ തിരിച്ചറിയുകയും 30 പേരുടെ സാംപിള്‍ പരിശോധനക്ക് അയക്കുകയും ചെയ്തു. ഇതില്‍ ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കാനാണ് തീരുമാനം.