ചെറിയ സ്ഥലത്തല്ലേ , പടക്കം പൊട്ടി ആളൽ കണ്ടപ്പോ വല്ലാതെ പേടിച്ചു : തെയ്യം കലാകാരാൻ

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ ക്ഷേത്രഭാരവാഹികൾക്കെതിരെ തെയ്യം കലാകാരനടക്കമുള്ള ദൃക്സാക്ഷികൾ. ആളുകൾ തിങ്ങിക്കൂടിയ സ്ഥലത്ത് പടക്കം സൂക്ഷിക്കുമ്പോൾ വേണ്ട മുൻകരുതലുകളുണ്ടായിരുന്നില്ലെന്ന് തെയ്യം കെട്ടിയ കലാകാരനടക്കമുള്ള ദൃക്സാക്ഷികൾ പറയയുന്നു. ചെറിയ പ്രദേശമായതിനാൽ പരിമിതികള്‍ ഉണ്ടായിരുന്നു. പരിമിതി കൊണ്ട് തന്നെ സൂക്ഷിക്കണമായിരുന്നുവെന്ന് തെയ്യം കെട്ടിയ കലാകാരൻ  പറഞ്ഞു. കുട്ടികളും സ്ത്രീകളും അടക്കം അങ്ങോട്ടും ഇങ്ങോട്ടും നീങ്ങാൻ പറ്റാത്ത അത്ര ജനങ്ങളായിരുന്നു. കുറച്ച് ദൂരെ ആയത് കൊണ്ട് ഒന്നും പറ്റിയില്ല. തീ ആളി കത്തിയപ്പോഴാണ് അപകടം കണ്ടത്. പടക്കം പൊട്ടി ആളൽ കണ്ടപ്പോ വല്ലാതെ പേടിച്ച് പോയെന്ന് തെയ്യം കലാകാരൻ പറയുന്നു. പടക്കം പൊട്ടിക്കുന്നതിൽ നിയമലംഘനം നടന്നുവെന്നാണ് പ്രഥമിക നിഗമനം. സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അനുമതി തേടിയിരുന്നില്ല. മാത്രമല്ല സ്ഫോടക വസ്തുക്കൾ പൊട്ടിക്കണമെങ്കിൽ അത് സൂക്ഷിക്കുന്നതിന് 100 മീറ്റർ ദൂരെയാണ് പൊട്ടിക്കേണ്ടത്. പടക്കം സൂക്ഷിച്ചതിന് തൊട്ടടുത്ത് വെച്ചാണ് പടക്കം പൊട്ടിച്ചത് എന്ന് കാസർകോട് എസ്പി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...