പത്തനംതിട്ടയുടെ വന മേഖലകളില്‍ ഇനി മൂട്ടിപഴക്കാലം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയുടെ മലയോര മേഖലയിലെ വനങ്ങളില്‍ മൂട്ടിപഴ മരങ്ങള്‍ പൂത്തുതുടങ്ങി. കരിമാന്‍തോട്, സീതത്തോട്, ചിറ്റാര്‍, റാന്നി, കൊക്കാത്തോട് വനങ്ങളിലാണ് മൂട്ടിപഴമരങ്ങള്‍ പൂത്തത്. പശ്ചിമഘട്ടത്തിലെ അപൂര്‍വ്വം മരങ്ങളില്‍ ഒന്നായ മുട്ടിപ്പഴ മരങ്ങളാല്‍ സമൃദ്ധമാണ് ജില്ലയിലെ വനങ്ങള്‍. മൂട്ടിപ്പഴം, മൂട്ടിപുളി, മുട്ടികായ്പ്പന്‍, കുറുക്കന്‍തൂറി, മൂട്ടിത്തൂറി, കുന്തപ്പഴം എന്നീ പേരുകളില്‍ എല്ലാം ഇത് അറിയപ്പെടുന്നുണ്ട്. പഴം മരത്തിന്റെ ചുവട്ടില്‍ കായ്കുന്നതിനാലാണ് ഇതിന് ഈ പേര് വന്നത്. മലയണ്ണാന്‍, കരടി, കുരങ്ങ് എന്നിവയുടെ ഇഷ്ട ഭക്ഷണം കൂടിയാണ് ഇത്.

ദക്ഷിണേന്ത്യയിലെ നിത്യഹരിത വനങ്ങളിലാണ് മൂട്ടികായ മരങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. പൂക്കള്‍ തടിയിലാണ് ഉണ്ടാകുന്നത്. ഡിസംബര്‍ മുതല്‍ ജനുവരി വരെയാണ് പൂക്കാലം. ദളങ്ങള്‍ ഇല്ലാതെ ചുവന്ന നിറത്തിലുള്ള പൂക്കളാണ് ഉണ്ടാവുക. ഇവയ്ക്ക് ബാഹ്യ ദളങ്ങള്‍ ഉണ്ട്. നെലിക്കയുടെ വലുപ്പത്തിലാണ് മുട്ടിപഴങ്ങള്‍ ഉണ്ടാവുക. പഴുത്ത് പാകമാകുമ്പോള്‍ കടും ചുവപ്പ് നിറമാകും. വേനല്‍ കാലത്താണ് ഫലങ്ങള്‍ പാകമാകുന്നത്. കായില്‍ ധാരാളം ജലമുണ്ട്. പുളിപ്പും മധുരവും കലര്‍ന്ന പഴങ്ങള്‍ സ്വാദിഷ്ടമാണ്. തേക്കുതോട് അലുവാങ്കുടി ശിവക്ഷേത്രത്തിലേക്ക് പോകുന്ന വനങ്ങളില്‍ ഇത് ധാരാളമായി കാണപ്പെടുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...