കാനഡ : കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ക്രിസ്തുമസ് രാത്രിയിൽ ഇന്‍റർസിറ്റി ബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. 52 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം റോഡിൽ മഞ്ഞുമൂടിയതാണ് അപകട കാരണം. പ്രവിശ്യാ തലസ്ഥാനമായ വിക്ടോറിയയിൽ നിന്ന് 360 കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് താപനില -3.9 സെൽഷ്യസായി കുറഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്.
മെറിറ്റിന് കിഴക്കുള്ള ഹൈവേ 97 സിയിൽ ഒരു ബസ് തകർന്നുവീണതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്‍റെ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. കാനഡയിൽ മാത്രമല്ല അമേരിക്കൻ വൻകരയിലുടനീളം തണുപ്പ് കഠിനമാണെന്ന് റിപ്പോർട്ടുകളുണ്ട്. അതിശൈത്യം കാരണം റോഡുകൾ മഞ്ഞുമൂടിയ നിലയിലാണ്. ഇത് റോഡപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു.