റാന്നി: ഇട്ടിയപ്പാറ – ജണ്ടായിക്കൽ – ഒഴുവൻപാറ – വടശ്ശേരിക്കര റോഡ് ടെൻഡറായി. കുഡ്രോളി കൺസ്ട്രക്ഷൻസ് ആണ് റോഡിൻ്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ഉടൻ തന്നെ റോഡിന്റെ നിർമ്മാണം ആരംഭിക്കാനാകുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. ഇട്ടിയപ്പാറയിൽ നിന്നും വടശ്ശേരിക്കരയിലേക്കുള്ള ഈ പ്രധാന റോഡ് ശബരിമല സീസണിൽ അനുബന്ധ പാതയായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഇട്ടിയപ്പാറയിൽ നിന്നും റാന്നിയിലെ പ്രധാന കേന്ദ്രങ്ങളായ നാറാണംമൂഴി, പെരുനാട്, മോതിരവയൽ, വലിയകുളം എന്നിവിടങ്ങളിലേക്കും ജില്ലയിലെ തന്നെ ഏറ്റവും വലിയ ആദിവാസി കോളനിയായ അടിച്ചിപ്പുഴയിലേക്കും മാടമൺ ശ്രീനാരായണ കൺവെൻഷൻ നഗറിലേക്കും പോകുന്ന വഴിയാണ്.
ടാറിങ് പൊട്ടി പൊളിഞ്ഞ് യാത്ര ദുർഘടമായ റോഡ് കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനോട് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഈ റോഡ് ബജറ്റിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കുന്നതിനായി 10 കോടി രൂപ അനുവദിച്ചത്. ബിഎംബിസി നിലവാരത്തിൽ നിർമ്മിക്കുന്ന റോഡ് അഞ്ചര മീറ്റർ വീതിയിലാകും ടാർ ചെയ്യുക. പുതിയ കലുങ്കുകൾ സംരക്ഷണ ഭിത്തികൾ കൂടാതെ സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.