ഗൂഡല്ലൂർ: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഘത്തിൽ അറസ്റ്റിലായവരിൽ നെലാകോട്ട ഗ്രാമപഞ്ചായത്തിലെ മുൻ കൗൺസിലർ സംഗീത (41)അടക്കം ആറ് പ്രതികളെ കോയമ്പത്തൂർ ഫോറസ്റ്റ് റേഞ്ച് വനപാലകർ അറസ്റ്റ് ചെയ്തു. സർവേഷ് ബാബു (46), കീരനാഥം, സംഗീത ( 41) ബിദർക്കാട്, വിഘ്നേഷ് (31) അടയാർപാളയം, ലോകനാഥൻ (38) വെള്ളാളൂർ, അരുളകം (42) നാഗമനായകൻ പാളയം, ബാലമുരുകൻ (47) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫോർ വീലർ വാഹനത്തിൽ ആനക്കൊമ്പ് അനധികൃതമായി വിൽക്കാൻ പോകുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ മധുകരൈ ഭാഗത്ത് വാഹനം നിരീക്ഷിച്ചു വരവെ എത്തിയ സംഘത്തെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അനധികൃതമായി ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ചിരുന്നതായി വെളിപ്പെട്ടതെന്ന് വനപാലകർ പറഞ്ഞു. അറസ്റ്റിലായവരെ ക്രിമിനൽ കോടതി അഞ്ചാം നമ്പർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി കോയമ്പത്തൂർ സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും ഈ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും വനപാലകർ അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.