ഇന്ധനം നിറയ്ക്കാന്‍ മണിക്കൂറുകള്‍ കാത്തുനില്‍പ്പ് ; സിഎന്‍ജി ക്ഷാമത്തില്‍ വലഞ്ഞ് തലസ്ഥാനത്തെ ഓട്ടോക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിഎന്‍ജി ക്ഷാമത്തില്‍ വലഞ്ഞ് തലസ്ഥാനത്തെ വാഹന ഉടമകളും ഓട്ടോ തൊഴിലാളികളും. ആവശ്യത്തിന് ഇന്ധനം എത്താത്തതിനാൽ മിക്ക പമ്പുകളിലും നീണ്ട നിരയാണ്. ചെലവ് കുറയുമെന്ന് കരുതി സിഎൻജിയിലേക്ക് മാറിയ ഓട്ടോ തൊഴിലാളികളാണ് കൂടുതൽ ദുരിതത്തിലായത്. പരിസ്ഥിതി സൗഹൃദം, പെട്രോള്‍ – ഡീസല്‍ വില വര്‍ധന ബാധിക്കില്ല എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ കേട്ടാണ് പലരും സിഎന്‍ജി ഓട്ടോയിലേക്ക് മാറിയത്. പക്ഷെ ഇന്ധനം കിട്ടാതായതോടെ സിഎന്‍ജി ഓട്ടോ നിരത്തിലിറക്കി കുടുങ്ങിയ അവസ്ഥയിലാണ് തൊഴിലാളികള്‍. ഓട്ടം ഒഴിവാക്കി ഇന്ധനം നിറയ്ക്കാന്‍ മാത്രം കാത്തു നില്‍ക്കേണ്ടി വരുന്നത് മണിക്കൂറുകള്‍. നീണ്ട വരി കടന്നെത്തുമ്പോഴേക്കും സ്റ്റോക്കും തീരും. പിന്നെ അടുത്ത പമ്പിലേക്കുള്ള നെട്ടോട്ടം. നഗരത്തിൽ ആയിരത്തിലധികം സിഎന്‍ജി ഓട്ടോകളുണ്ട്. പുറമെ കാറുകളും ബസുകളും. ഇത്രയും വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ആകെയുള്ളത് സിഎന്‍ജി ലഭിക്കുന്ന അഞ്ചു പമ്പുകള്‍ മാത്രം. പമ്പുകളിലാണെങ്കില്‍ ആവശ്യത്തിനനുസരിച്ച് ഇന്ധനം ലഭിക്കുന്നുമില്ല. വാഹനപ്പെരുപ്പത്തിന് അനുസരിച്ച് ഇന്ധനം ലഭ്യമാക്കുക, പമ്പുകളുടെ എണ്ണം കൂട്ടുക എന്നത് മാത്രമാണ് പരിഹാരം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് യു.ജി. ചോദ്യം ചോർത്തിയ അധ്യാപകർ ജെ.ഇ.ഇ., സി.യു.ഇ.ടി. പരീക്ഷകളുടെ ചോദ്യക്കടലാസുമുണ്ടാക്കിയാതായി കണ്ടെത്തൽ

0
ന്യൂഡൽഹി : നീറ്റ് യു.ജി. ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപകർ നാഷണൽ...

എംഡിഎംഎ കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന് മുഹമ്മദ് റിയാസ്

0
കോഴിക്കോട്: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും...

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 95 രൂപയുടെ...

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; വി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ തള്ളി മന്ത്രി ഒജെ...

0
ന്യൂഡൽഹി: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ...