നീറ്റ് യു.ജി. ചോദ്യം ചോർത്തിയ അധ്യാപകർ ജെ.ഇ.ഇ., സി.യു.ഇ.ടി. പരീക്ഷകളുടെ ചോദ്യക്കടലാസുമുണ്ടാക്കിയാതായി കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : നീറ്റ് യു.ജി. ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപകർ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ.) മറ്റു മത്സരപ്പരീക്ഷകളുടെ ചോദ്യക്കടലാസുകളും തയ്യാറാക്കി. ശാസ്ത്രവിഷയ വിദഗ്ധരായ മൂന്ന് അധ്യാപകരടക്കം 13 പേരെ പ്രതിയാക്കി ഡൽഹി കോടതിയിൽ സി.ബി.ഐ. നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രതികളായ അധ്യാപകർ നീറ്റ്, ജെ.ഇ.ഇ. മെയിൻ, സി.യു.ഇ.ടി.-യു.ജി. പരീക്ഷകളുടെ ചോദ്യക്കടലാസുണ്ടാക്കാൻ സഹകരിച്ചിട്ടുണ്ടെന്ന് എൻ.ടി.എ.യിലെ മുതിർന്ന ഉദ്യോഗസ്ഥർ മൊഴിനൽകിയിട്ടുണ്ട്. വർഷങ്ങളായി എൻ.ടി.എ.യുടെ വിഷയവിദഗ്ധരായി പ്രവർത്തിക്കുന്നവരാണിവർ.

ഏജൻസിയുമായി നല്ലബന്ധത്തിലുള്ള അധ്യാപകർതന്നെ ചോദ്യം ചോർത്തുമെന്ന് അധികൃതർ പ്രതീക്ഷിച്ചില്ല. വിവിധ പരീക്ഷകൾക്കായി സഹകരിച്ചിട്ടുള്ള വിഷയവിദഗ്ധരെ അവിശ്വസിക്കാൻ മറ്റു കാരണങ്ങളുമുണ്ടായിരുന്നില്ല. എൻ.ടി.എ. ഡയറക്ടർ ജനറലിന്റെ അനുമതിയോടെയാണ് വിവിധ വിഷയവിദഗ്ധരായ അധ്യാപകരുടെ പട്ടിക തയ്യാറാക്കുന്നത്. ഇവരെക്കുറിച്ച് അന്വേഷണ റിപ്പോർട്ടുകളും തയ്യാറാക്കിയ ചോദ്യങ്ങളുടെ നിലവാരവും കണക്കിലെടുത്താണ് പട്ടികയുണ്ടാക്കുന്നത്. ഇതിലേതിലെങ്കിലും വീഴ്ച കണ്ടെത്തിയാൽ അവരെ ഒഴിവാക്കുന്ന രീതിയാണുള്ളതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

കർക്കശ പ്രക്രിയായിട്ടും അധ്യാപകർതന്നെ ചോദ്യം ചോർത്തിയതാണ് അധികൃതരെ വെട്ടിലാക്കിയത്. തത്സമയ സി.സി.ടി.വി. നിരീക്ഷണമില്ലെന്നതും പരിശോധനകളില്ലെന്നതുമടക്കം എൻ.ടി.എ. ഓഫീസിലെ സുരക്ഷാപഴുതുകൾ ദുരുപയോഗം ചെയ്താണ് പ്രതികൾ ചോദ്യം ചോർത്തിയത്. ഈ പശ്ചാത്തലത്തിൽ സുരക്ഷ കൂട്ടാൻ എൻ.ടി.എ. തീരുമാനിച്ചിട്ടുണ്ട്. സുരക്ഷാച്ചുമതലയുള്ള ജനറൽ മാനേജർ തസ്തിക സൃഷ്ടിച്ച് നിയമനനടപടി തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഡിഎംഎ കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന് മുഹമ്മദ് റിയാസ്

0
കോഴിക്കോട്: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും...

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 95 രൂപയുടെ...

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; വി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ തള്ളി മന്ത്രി ഒജെ...

0
ന്യൂഡൽഹി: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ...

സർവീസിലുള്ള അധ്യാപകർക്കായുള്ള കെ-ടെറ്റ് പരീക്ഷ കടുകട്ടി ; അധ്യാപകർ ആശങ്കയിൽ

0
ചേർത്തല : സർവീസിലുള്ള അധ്യാപകർക്കായി നടത്തിയ സ്പെഷ്യൽ കെ-ടെറ്റ് പരീക്ഷയിൽ അധ്യാപകർ...