വയനാട് : നാടിനെ നടുക്കിയ ദുരന്തമാണ് വയനാട് ചൂരൽ മലയിൽ നടന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉരുൾപൊട്ടലിൽ നിരവധിയാളുകളാണ് മരണപ്പെട്ടത്. നിരവധി പേരെ കാണാനില്ല. ബി. ജെ. പി ദേശീയ അദ്ധ്യക്ഷൻ ജെ. പി. നദ്ദ വിളിച്ച് ദുരന്തമേഖലയിൽ ആവശ്യമായ സഹായങ്ങളും നടപടികളും ഉറപ്പുവരുത്തുമെന്ന് അറിയിച്ചുവെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. പാർട്ടി പ്രവർത്തകർ കഴിയാവുന്ന എല്ലാവിധ സഹായങ്ങളും സേവനങ്ങളും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുവെന്നും കെ സുരേന്ദ്രൻ അറിയിച്ചു. വയനാട് ഉരുൾപെട്ടലിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി കാലാവസ്ഥ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 24 മണിക്കൂർ കൂടി മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ദുരന്തമുഖത്ത് എത്തിപെടാൻ ബുദ്ധിമുട്ടാണ്. ഉണ്ടായിരുന്ന ഏക പാലം ഒലിച്ചുപോയി. പ്രധാനമന്ത്രിയെ വിവരം അറിയിച്ചു, പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തകർക്ക് പോലും ഇത് വെല്ലുവിളി ഉയർത്തുന്നുണ്ട്. സംസ്ഥാന സർക്കാരുമായി ചേർന്ന് കേന്ദ്രസംഘം പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസികളുടെ ഇടപെടലും രക്ഷാപ്രവർത്തനത്തിൽ നിർണായാകമാണെന്നും അവരുടെ ഏകോപനവും രക്ഷാപ്രവർത്തകർക്ക് സഹായമേകുന്നുണ്ട്. രണ്ട് ഹെലികോപ്റ്ററുകൾ പുറപ്പെടാനൊരുങ്ങുന്നുണ്ടെന്നും എന്നാൽ ലാൻഡ് ചെയ്യാൻ കാലാവസ്ഥ പ്രതികൂലമാണെന്നും അദ്ദേഹം പറഞ്ഞു.
—
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1