ഭാര്യയെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കോന്നി : ഭാര്യയുടെ അനിയത്തിയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ഭാര്യയെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഭർത്താവ് ജീവനൊടുക്കി. പത്തനാപുരം ചേകം സ്വദേശി പുത്തൻ വീട്ടിൽ ശിവപ്രസാദ് (35) ആണ് മരിച്ചത്. ശിവപ്രസാദും ഭാര്യ രഞ്ജിതയും രഞ്ജിതയുടെ അനിയത്തിയും കൂടലിലെ വീട്ടിൽ ആയിരുന്നു താമസം. ഇതിനിടയിൽ ഭാര്യയുടെ അനിയത്തിയുമായി ഇയാൾക്കു വഴിവിട്ടബന്ധം ഉണ്ടാകുകയും ഇവർ ഗർഭം ധരിച്ചതിനെ തുടർന്ന് ഭാര്യയുടെ അനിയത്തിയെ പത്തനാപുരം ചേകത്തുള്ള വീട്ടിലേക്ക്‌ മാറ്റുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് രഞ്ജിതയും ശിവപ്രസാദും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും വാക്കുതർക്കത്തിനിടയിൽ രഞ്ജിതയെ വെട്ടുകത്തി ഉപയോഗിച്ച് മാരകമായി വെട്ടിപരിക്കേല്പിക്കുകയും ചെയ്തു. കൈകാലുകൾക്കും കഴുത്തിലും മാരകമായി മുറിവേറ്റ രഞ്ജിത കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഈ സംഭവത്തിൽ കൂടൽ പോലീസ് ശിവപ്രസാദിനെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ഇയാളെ റബ്ബർതോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൂടൽ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തി നുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്തെ പ്രതിഷേധം ; ബിഹാറില്‍ 29 പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
പാട്‌ന : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 29 പ്രവര്‍ത്തകര്‍ക്ക്...

പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി

0
പാലക്കാട്: ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി. പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ...

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎ കൈമാറിയവരെയും വിതരണശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

0
സുല്‍ത്താന്‍ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട്...

മുട്ടിൽ മരം മുറി വഞ്ചനാക്കേസ് ; അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം...