പാലാ : മീനച്ചില്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒരു വീട്ടില്‍ ഒരു പ്ലാവ് നടീല്‍ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രീന്‍ വേള്‍ഡ് ക്ലീന്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാനും ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രസിഡന്റുമായ ജോര്‍ജ് കുളങ്ങര നിര്‍വഹിച്ചു. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കെമറ്റത്തിന് പ്ലാവിന്‍ തൈ നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സെക്രട്ടറി ബെന്നി മൈലാടൂര്‍ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.കെ.രാജന്‍, അഡ്വ.സന്തോഷ് മണര്‍കാട്, വി.എം.അബ്ദുള്ളഖാന്‍ ,ബേബി വലിയകുന്നത്ത്, കെ ആര്‍ സൂരജ് എന്നിവര്‍ സംസാരിച്ചു. വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി പ്ലാവിന്‍ തൈകളാണ് വിതരണം ചെയ്യുന്നത്.
ഒരു വീട്ടില്‍ ഒരു പ്ലാവ് നടീല്‍ പദ്ധതിക്ക് തുടക്കമായി
RECENT NEWS
Advertisment