കൊച്ചി: ഒരു മുന്നണിയേയും അകറ്റി നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ച് യാക്കോബായ സഭ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്. സഭ ഇപ്പോള്‍ രാഷ്ട്രീയ നിലപാട് എടുക്കുന്നില്ല. ഭാവിയില്‍ രാഷ്ട്രീയ നിലപാട് എടുക്കേണ്ടി വന്നേക്കാം. സഭയെ രക്ഷിക്കുന്നതിനുള്ള ഉറപ്പുകള്‍ കിട്ടണം. സഭയില്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. നിലവില്‍ മൂന്ന് മുന്നണികളോടും ഒരു പോലെയുള്ള സമീപനമാണ് ഉള്ളതെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് വ്യക്തമാക്കി.
എറണാകുളം ജില്ലയില്‍ പല മണ്ഡലങ്ങളിലും സഭ നിര്‍ണായക സ്വാധീനം പുലര്‍ത്തുന്നുണ്ട്. സഭയുടെ സമരം സംസ്ഥാന സര്‍ക്കാരിനോടുള്ള വിലപേശല്‍ അല്ല. പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു പോയി. സര്‍ക്കാരിന് എതിരെ അല്ല സമരം. ശബരിമലയും പള്ളി തര്‍ക്ക വിധിയും കൂട്ടിക്കുഴച്ചത് യുഡിഫിലെ ഒരു നേതാവാണെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് വിമര്‍ശിച്ചു. സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഇപ്പോള്‍ ആലോച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.