ഒരു മുന്നണിയേയും അകറ്റി നിര്‍ത്തില്ലെന്ന് യാക്കോബായ സഭ ; ശബരിമലയും പള്ളി തര്‍ക്ക വിധിയും കൂട്ടിക്കുഴച്ചത് യുഡിഫിലെ ഒരു നേതാവാണെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഒരു മുന്നണിയേയും അകറ്റി നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ച്‌ യാക്കോബായ സഭ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്. സഭ ഇപ്പോള്‍ രാഷ്ട്രീയ നിലപാട് എടുക്കുന്നില്ല. ഭാവിയില്‍ രാഷ്ട്രീയ നിലപാട് എടുക്കേണ്ടി വന്നേക്കാം. സഭയെ രക്ഷിക്കുന്നതിനുള്ള ഉറപ്പുകള്‍ കിട്ടണം. സഭയില്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. നിലവില്‍ മൂന്ന് മുന്നണികളോടും ഒരു പോലെയുള്ള സമീപനമാണ് ഉള്ളതെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് വ്യക്തമാക്കി.

എറണാകുളം ജില്ലയില്‍ പല മണ്ഡലങ്ങളിലും സഭ നിര്‍ണായക സ്വാധീനം പുലര്‍ത്തുന്നുണ്ട്. സഭയുടെ സമരം സംസ്ഥാന സര്‍ക്കാരിനോടുള്ള വിലപേശല്‍ അല്ല. പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു പോയി. സര്‍ക്കാരിന് എതിരെ അല്ല സമരം. ശബരിമലയും പള്ളി തര്‍ക്ക വിധിയും കൂട്ടിക്കുഴച്ചത് യുഡിഫിലെ ഒരു നേതാവാണെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് വിമര്‍ശിച്ചു. സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഇപ്പോള്‍ ആലോച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...