തിരുവനന്തപുരം : രാഷ്ട്രീയക്കാര്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത് യാക്കോബായ സഭ. അരമനകളില്‍ രാഷ്ട്രീയക്കാരെയും സ്ഥാനാര്‍ഥികളെയും പ്രവേശിപ്പിക്കില്ലെന്ന് യാക്കോബായ സഭ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഭ ചിലരുടെ വോട്ടുബാങ്കാണെന്ന തോന്നല്‍ അവസാനിപ്പിക്കും. സര്‍ക്കാരിനെതിരെയും യാക്കോബായസഭ രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
സഭാതര്‍ക്ക നിയമനിര്‍മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയി. നിയമനിര്‍മാണത്തില്‍ നിന്ന് പിന്നോട്ടുപോയതില്‍ കടുത്ത നിരാശയും പ്രതിഷേധവുമുണ്ട്. ചര്‍ച്ചയ്ക്കു വിളിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.
വിശ്വാസികളുടെ മനസില്‍ മുറിവുണ്ടായി. സര്‍ക്കാരില്‍ ഇനി വിശ്വാസമില്ല. അത് തെരഞ്ഞെടുപ്പില്‍ ശക്തമായി പ്രതിഫലിക്കും. അവഗണിച്ചതില്‍ ശക്തമായ പ്രതിഷേധമുണ്ട്. രാഷ്ട്രീയനിലപാടുകള്‍ എടുക്കേണ്ടി വരുമെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് മുന്നറിയിപ്പ് നല്‍കി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം സഭ അവസാനിപ്പിച്ചു.