Tuesday, January 7, 2025 4:02 pm

കിടിലൻ മേക്കോവർ ; സ്റ്റീഫൻ ഹോക്കിങ്സ് ലുക്കിൽ ജഗതി ശ്രീകുമാർ

For full experience, Download our mobile application:
Get it on Google Play

നടൻ ജഗതി ശ്രീകുമാറിന്‍റെ 74-ാം ജന്മദിനമാണ് ഇന്ന്. ഒരു അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും അദ്ദേഹം പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. 2022 ൽ പുറത്തിറങ്ങിയ സിബിഐ 5 എന്ന ചിത്രത്തില്‍ മാത്രമാണ് അദ്ദേഹം ഇതിനിടെ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ വര്‍ഷങ്ങൾക്ക് ശേഷമിപ്പോൾ ബി​ഗ് സ്ക്രീനിലേക്ക് വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. വല എന്ന ചിത്രത്തിലൂടെയാണ് ജ​ഗതിയുടെ തിരിച്ചുവരവ്. നടൻ അജു വർ​ഗീസ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രൊഫസര്‍ അമ്പിളി അഥവ അങ്കിൾ ലൂണാർ എന്നാണ് ജഗതിയുടെ കഥപാത്രത്തിന്‍റെ പേര്. ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ഗഗനചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു ജോണര്‍ പരിചയപ്പെടുത്തിക്കൊടുത്ത സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമാണ് വല.

സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ ഗഗനചാരിക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് വല എന്ന പുതിയ ചിത്രമെത്തുന്നത്. ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം അനാര്‍ക്കലി മരിക്കാര്‍, കെ ബി ഗണേഷ് കുമാര്‍, ജോണ്‍ കൈപ്പള്ളില്‍, അർജുൻ നന്ദകുമാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മാധവ് സുരേഷും ഭഗത് മാനുവലും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍ സുരേഷും മാധവ് സുരേഷും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും വലയ്ക്ക് ഉണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പിണറായി സര്‍ക്കാരും സി.പി.എം പാര്‍ട്ടിയും വേട്ടക്കാര്‍ക്കൊപ്പം : അഡ്വ. എം.എം. നസീര്‍

0
പത്തനംതിട്ട : പിണറായി സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന സി.പി.എം പാര്‍ട്ടിയും...

കൊരട്ടിമുക്ക് ലക്ഷം വീട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു

0
പത്തനംതിട്ട : നഗരസഭ 24 - വാർഡിൽ നടപ്പിലാക്കിയ കൊരട്ടിമുക്ക്...

കോട്ടാങ്ങൽ മഹാഭദ്രകാളിക്ഷേത്രത്തിലെ 28 പടയണിക്ക് ഒൻപതിന് ചൂട്ടുവെയ്‌ക്കും

0
കോട്ടാങ്ങൽ : മഹാഭദ്രകാളിക്ഷേത്രത്തിലെ 28 പടയണിക്ക് ഒൻപതിന് ചൂട്ടുവെയ്‌ക്കും. കുളത്തൂർ കരയിൽ...