Wednesday, December 6, 2023 1:31 pm

അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെ ജാഗ്രതാ സദസ് നടത്തി

പത്തനംതിട്ട :  അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മറ്റി ജാഗ്രതാ സദസ്സ് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബിനു എസ്. ചക്കാലയിൽ ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്തു. ആചാരവും അനാചാരവും തിരിച്ചറിയാനുള്ള യുക്തിബോധവും ശാസ്ത്ര ചിന്തയും ജനങ്ങളിൽ വളർത്തണമെന്ന് അദ്ദേഹം പറഞ്ഞു. നരബലിക്കും സ്ത്രീധന കൊലയ്ക്കും രാഷ്ട്രീയ കൊലക്കും പ്രണയ കൊലക്കും എല്ലാം എതിരായി കർശന നിയമ നിർമ്മാണവും ശിക്ഷ നടപ്പാക്കലും അടിയന്തിരമായി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. അനാചാരങ്ങൾക്കും മയക്കുമരുന്നുകൾക്കും എതിരായി ജനകീയ ബോധവത്കരണ സദസുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

ജില്ലാ ചെയർമാൻ ഏബൽ മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രജനി പ്രദീപ് ,സംസ്ഥാന സമിതി അംഗങ്ങളായ എലിസബത്ത് അബു, സജീ ദേവി , വൈസ് പ്രസിഡൻറ് അബ്ദുൾ കലാം ആസാദ്, ജില്ലാ ജനറൽ സെക്രട്ടറി കെ.ജി.റെജി, സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, ജോസ് പനച്ചിക്കൽ, ട്രഷറർ ബാബു മാമ്പറ്റ , ലീല രാജൻ, കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് വിൽസൺ തുണ്ടിയത്ത് എന്നിവർ പ്രസംഗിച്ചു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിക്ഷേപ വായ്പാ തട്ടിപ്പ് ; 100 വിദേശ വെബ്‌സൈറ്റുകള്‍ക്ക് രാജ്യത്ത് വിലക്ക്

0
നൃൂഡൽഹി : രാജ്യത്ത് നൂറ് വെബ് സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു....

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നു ; ആക്ടീവ് കേസുകള്‍ 430 ആയി

0
തിരുവനന്തപുരം : കേരളത്തിൽ കോവിഡ് കേസുകളിൽ വർധന. നാലാം തീയതി മാത്രം...

വ്യാജ വാർത്ത ; ഏഷ്യാനെറ്റിനെതിരെ നിയമനടപടിക്കൊരുങ്ങി പി വി അൻവർ എം എൽ എ

0
തനിക്കെതിരെയുള്ള വ്യാജ വാർത്തയിൽ ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി വി അൻവർ...

കണിച്ചുകുളങ്ങര കൊലക്കേസ് ; അന്തിമവാദം അടുത്തമാസം

0
ദില്ലി : കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി സജിത്തിന്‍റെയടക്കം ജാമ്യപേക്ഷകളിൽ അന്തിമവാദം കേൾക്കാൻ...