ജഹാംഗീര്‍പുരി : ഒഴിപ്പിക്കല്‍ നടപടിക്ക് ഇരയായ കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചു. ജഹാംഗീര്‍പുരി സന്ദര്‍ശിച്ച എസ്എഫ്ഐ ദേശീയ അധ്യക്ഷന്‍ വി.പി സാനുവാണ് ഈക്കാര്യം അറിയിച്ചത്. അതേസമയം ജഹാംഗീര്‍പുരിയിലേക്ക് പ്രതിപക്ഷ നേതാക്കളുടെ പ്രവാഹം. ഇരകളെ കാണാനെത്തിയ മുസ്ലിംലീഗ്, സി.പി.ഐ, സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളെ ഡല്‍ഹി പോലീസ് തടഞ്ഞു.
നിയമവിരുദ്ധമായ ഇടിച്ചുപൊളിക്കല്‍ ജനങ്ങള്‍ അറിയാതിരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആജ്ഞ നടപ്പാക്കുകയാണ് ഡല്‍ഹി പോലീസ് ചെയ്യുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇരകളെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം നടത്തിയ സി.പി.ഐ കേന്ദ്ര നേതാക്കള്‍ ഡി.സി.പി ഉഷ രംഗ്നാനിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.