തുടര്‍ ചികിത്സകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമേരിക്കയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തുടര്‍ ചികിത്സകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമേരിക്കയിലേക്ക് പോകും. നാളെ പുലര്‍ച്ചെയാണ് മുഖ്യമന്ത്രി യാത്ര തിരിക്കുക. 18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തിനോ പതിനൊന്നിനോ അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തും. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ. ഭാര്യ കമലയും പിണറായി വിജയനൊപ്പം പോകും. മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോള്‍, പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല.

അടുത്ത മന്ത്രിസഭായോഗം 27ന് രാവിലെ ഒമ്പതിന് ഓണ്‍ലൈന്‍ ആയി ചേരുമെന്നാണ് വിവരം. കഴിഞ്ഞ ജനുവരി 15 മുതല്‍ 26 വരെ മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോയിരുന്നു. അന്നത്തെ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപയാണ് ചെലവായത്. വീണ്ടും മയോ ക്ലിനിക്കില്‍ തുടര്‍ ചികിത്സയ്ക്കായി പോകേണ്ടി വരുമെന്ന് അന്ന് അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് അടക്കമുള്ള തിരക്കുകള്‍ മൂലം യാത്ര വൈകുകയായിരുന്നു. ചികില്‍സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യുഎസിലേക്ക് പോവുന്നുണ്ട്. അടുത്തയാഴ്ചയാണ് അദ്ദേഹം യാത്ര തിരിക്കുക. സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകം അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലൂടെയാണ് പോകുന്നത്, വെല്ലുവിളികളോട് ബ്രിക്സിൻ്റെ പ്രതികരണം എന്താണ്? : ഇറാൻ

0
ന്യൂഡൽഹി: ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍. പശ്ചിമേഷ്യന്‍...

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...