കോട്ടയം: വധശ്രമക്കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് കോടതി ജാമ്യം അനുവദിച്ചു. കോട്ടയം അഡീഷണല്‍ സബ് കോടതിയാണ് ജെയ്ക്കിന് ജാമ്യം അനുവദിച്ചത്. കേസില്‍ അഞ്ചാം പ്രതിയായിരുന്നു ജെയ്ക്. 2012ല്‍ എം ജി സര്‍വകലാശാലയിലേക്ക് യൂത്ത് ഫ്രണ്ട് (എം) നടത്തിയ മാര്‍ച്ചിന് നേരെ ക്യാംപസിനുള്ളില്‍ നിന്ന് കല്ലേറുണ്ടായ കേസിലാണ് ജാമ്യം. കല്ലേറില്‍ അന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്ന മൈക്കിള്‍ ജയിംസിന്റെ ചെവിക്ക് പരിക്കേറ്റിരുന്നു.
കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകര്‍ത്ത കേസി ജെയ്ക് സി തോമസ് കഴിഞ്ഞ ദിവസം കായംകുളം കോടതിയില്‍ കീഴടങ്ങിയിരുന്നു. 2016ല്‍ കോളേജ് മാനേജ്‌മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു എസ്എഫ്‌ഐയുടെ സമരം. അന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്നു ജെയ്ക് സി തോമസ്.