തിരുവനന്തപുരം: കെ സുരേന്ദ്രനെതിരെ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് രംഗത്ത്. ജയില്‍ വകുപ്പിനെതിരെ പ്രചരിപ്പിക്കുന്ന വ്യാജ പ്രചാരങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോട് ആവശ്യപ്പെട്ടു. അറിവില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പ്രചരിപ്പിക്കരുതെന്നും തെറ്റായ പ്രസ്താവനകള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
ജയിലില്‍ സ്വര്‍ണ കടത്ത് കേസിലെ പ്രതിക്ക് സന്ദര്‍ശക സൗകര്യം അനധികൃതമായി നല്‍കുന്നുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു സൗകര്യം നല്‍കിയിട്ടില്ലെന്നും വസ്തുതാവിരുദ്ധമായ പ്രസ്താവനായാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ സൂപ്രണ്ട് ഈ കൂടിക്കാഴ്ചകള്‍ക്ക് കൂട്ടനില്‍ക്കുന്നതായും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.