ജയില്‍ ചാടിയ കേസില്‍ പ്രതി ; കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കായംകുളത്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്കുള്ള യാത്രയില്‍ പോലീസിനെ വെട്ടിച്ച് ഓടിയ പ്രതിയെ പിടികൂടി. തിരുവല്ല നെടുമ്പ്രം സ്വദേശി വിഷ്ണു ഉല്ലാസിനെയാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയത്. കായംകുളത്ത് വെച്ചാണ് പോലീസിനെ വെട്ടിച്ച് ഇയാള്‍ രക്ഷപ്പെട്ടോടിയത്. പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് കായംകുളം പോലീസ് ഇയാള്‍ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. വിഷ്ണുവിനെ പിടികൂടുന്നതിനിടെ എ.ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ അനന്തുവിന് പരിക്കേറ്റു.

വിഷ്ണു മുന്‍പും ജയില്‍ ചാടാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. നേരത്തെ മാവേലിക്കര സബ് ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ട കേസിലാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. സബ് ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ടതിനാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്നു വിഷ്ണു. ജനുവരി 26-ന് രാവിലെയാണ് വിഷ്ണു മാവേലിക്കര സബ് ജയിലില്‍നിന്ന് മതില്‍ചാടി രക്ഷപ്പെട്ടത്. ഫെബ്രുവരി ആറിന് തിരുവല്ലയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ആയുധം കൈവശംവെച്ചതിനും യുവതിയെ ഭീഷണിപ്പെടുത്തിയതിനുമാണ് പുളിക്കീഴ് പോലീസ് നേരത്തെ അറസ്റ്റുചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ ടോള്‍ നല്‍കാതെ കടന്നുകളഞ്ഞ കാര്‍ ഒടുവില്‍ പോലീസ്...

0
കോഴിക്കോട്: ദേശീയ പാത ആറുവരിപ്പാതയില്‍ പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ...

മാസപ്പടി കേസില്‍ കരുതലോടെ നീങ്ങാൻ ഇഡി ; വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ...