Monday, June 23, 2025 5:18 pm

ജയിലർ 2 വരും ; നെൽസന്റെ അഡ്വാൻസ് കോടികൾ

For full experience, Download our mobile application:
Get it on Google Play

സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഏറ്റെടുത്ത സിനിമയാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്ത് നിറഞ്ഞാടിയപ്പോൾ മോഹൻലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു. ഒരു സംവിധായകൻ എന്ന നിലയിൽ നെൽസൺ ദിലീപ് കുമാറിന്റെ തിരിച്ചുവരവ് ആയിരുന്നു ചിത്രം. ‘പരാജയ സംവിധായകൻ’ എന്ന പട്ടം തിരുത്തി കുറിക്കാൻ നെൽസണ് സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. ഒപ്പം മലയാളത്തിന്റെ വിനായകനെ ഇന്ത്യയൊട്ടാകെ ഉള്ള സിനിമാസ്വാദകർ ഏറ്റെടുത്തതും ജയിലറിന്റെ വിജയമാണ്. ഓ​ഗസ്റ്റ് 9 നാണ് ജയിലർ റിലീസ് ചെയ്തത്. റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയും പ്രേക്ഷക പ്രശംസയും നേടിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ചു. 650 കോടിയാണ് ജയിലറിന്റെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷനെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തത്.

റിലീസ് ദിനം മുതൽ ജയിലർ 2 ഉണ്ടാകുമെന്ന തരത്തിൽ പ്രചാരണങ്ങൾ നടന്നിരുന്നു. മാത്യുവും നരസിംഹയും എങ്ങനെ ജയിലറുടെ(മുത്തുവേൽ പാണ്ഡ്യൻ) സുഹൃത്തുക്കൾ ആയി എന്നറിയണമെന്ന് ആവശ്യപ്പെട്ട് ആരാധകരും രം​ഗത്തെത്തി. ഇപ്പോഴിതാ ജയിലറിന് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന വിവരമാണ് പുറത്തുവരുന്നത്. ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലൻ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ജയിലറിന്റെ ചരിത്ര വിജയത്തിന് ശേഷം രണ്ടാം ഭാ​ഗം വരുമെന്നും ഇതിനോട് അനുബന്ധിച്ച് നെൽസണ് അഡ്വാൻസ് തുക കൈമാറിയെന്നും ഇദ്ദേഹം ട്വീറ്റ് ചെയ്യുന്നു. 55 കോടിയാണ് അഡ്വാൻസ് ആയി നെൽസണ് നൽകിയത്. തലൈവർ 170, തലൈവർ 171 എന്നീ ചിത്രങ്ങൾക്ക് ശേഷം ജയിലർ 2 പ്രഖ്യാപിക്കും. അനിരുദ്ധ് തന്നെ ആകും രണ്ടാം ഭ​ഗത്തിന് സം​ഗീതം ഒരുക്കുകയെന്നും വിവരമുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പി.​വി. അ​ൻ​വ​റി​നെ​പ്പോ​ലെ ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​നെ വേ​ണ്ട എ​ന്ന് കോ​ൺ​ഗ്ര​സ് പ​റ​യി​ല്ല ; കെ.​സു​ധാ​ക​ര​ൻ

0
ക​ണ്ണൂ​ർ: പി.​വി. അ​ൻ​വ​റി​നെ​പ്പോ​ലെ ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​നെ വേ​ണ്ട എ​ന്ന് കോ​ൺ​ഗ്ര​സ് പ​റ​യി​ല്ലെ​ന്ന്...

പ്ര​ധാ​ന​മ​ന്ത്രി​യെ പു​ക​ഴ്ത്തി വീ​ണ്ടും കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​ര്‍

0
ന്യൂ​ഡ​ൽ​ഹി: മോ​ദി സ്തു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ പു​ക​ഴ്ത്തി വീ​ണ്ടും കോ​ണ്‍​ഗ്ര​സ്...

റാന്നി നെല്ലിക്കമണ്‍ ജംഗ്ഷനില്‍ അപകടം തുടര്‍ക്കഥയാവുന്നു

0
റാന്നി : റാന്നി ടൗണ്‍ റിംഗ് റോഡുകള്‍ ചേരുന്ന നെല്ലിക്കമണ്‍...

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത ; 5 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. വെ​ള്ളി​യാ​ഴ്ച വ​രെ...